വല്ലാത്ത ഈ അനുഭവം നോവലാക്കും: എം. മുകുന്ദൻ
സുധീർ നാഥ്
മാഹി എപ്പോഴും ആഘോഷങ്ങളുടെ നാടാണ്. 55 മദ്യഷാപ്പുകളും ഒപ്പം ബാറുകയും ഉണ്ടാവിടെ. എല്ലാ വൈകുന്നേരങ്ങളിലും എവിടേയും ആഘോഷമായിരിക്കും. ലോക് ഡൗൺ തുടങ്ങിയതിൽ പിന്നെ വീട്ടിൽ തന്നെയാണ് ഇരിക്കുന്നത്. മുതിർന്ന പൗരൻമാർ പുറത്തിറങ്ങരുതെന്ന് സർക്കാർ അഭ്യർത്ഥിച്ചിരിക്കുന്നു. പൗരബോധമുള്ളത് കൊണ്ട് വീട്ടിൽ തന്നെ കഴിച്ചുകൂട്ടി. സ്വയം ഉള്ളിലേയ്ക്ക് നോക്കി ഇരിക്കുന്നു. സ്വയമായി അവനവനെ വിലയിരുത്തേണ്ട കാലമാണിത്.
കൊറോണ വൈറസ് ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. മരണ വാർത്തകൾ മാത്രമാണ് കേൾക്കുന്നത്. അത് കൊണ്ട് ഒന്നും എഴുതുവാൻ സാധിച്ചില്ല. ക്രിയാത്മകമായി എഴുതുവാൻ മനസ് കൂടി ഉണ്ടാകണം. കഴിഞ്ഞ ദിവസമാണ് ഒന്ന് റോഡ് വരെ നടന്നത്. എത്രയോ ദിവസങ്ങൾക്ക് ശേഷമാണ് പുറത്തിറങ്ങിയത്. എങ്ങും നിശബ്ദത. വാഹനങ്ങൾ അപൂർവ്വമായി ഓടുന്നു. ആഘോഷങ്ങളില്ല. മാഹി മൗനത്തിലാണ്. ഒരു ഹർത്താലിൻ്റെ പ്രതീതിയാണ് എവിടേയും. മാഹിയിൽ മാത്രമല്ല ഈ ഒരു അവസ്ഥ. ലോകം മുഴുവനും സ്ഥിതി മറിച്ചല്ല. വല്ലാത്തൊരു അനുഭവമാണിത്. ഇപ്പോൾ ഒരു എഴുത്തുകാരൻ എന്ന നിലയിൽ എല്ലാത്തിനും സാക്ഷിയായി നിൽക്കുന്നു. ലോകത്ത് കൊറോണ പോലെ സ്പാനിഷ് ഫ്ലൂവും, പ്ലേഗും മറ്റ് പകർച്ച വ്യാധികൾ ഉണ്ടായതിനെ തുടർന്ന് സാഹിത്യ സുഷ്ടികൾ ഉണ്ടായിട്ടുണ്ട്. സിനിമകൾ ഉണ്ടായിട്ടുണ്ട്. കൊറോണയുടെ ആഘാതങ്ങളെ, ഓർമ്മകളെ എന്നു വേണ്ട വേറിട്ട അനുഭവങ്ങളെ കുറിച്ച് ഒരു എഴുത്തുകാരന് എഴുതാതിരിക്കാൻ കഴിയില്ലല്ലോ. ഇത് ഒരു നല്ല നോവലായി എഴുതുമെന്ന് മയ്യഴിയുടെ കഥാകാരൻ ഉറപ്പ് നൽകി.
എല്ലാ ദിവസവും രാവിലെ പത്രം കിട്ടുന്നുണ്ട്. ആദ്യ കുറച്ച് ദിവസങ്ങൾ പത്രങ്ങൾ മുടങ്ങി. ഇപ്പോൾ എല്ലാം ശരിയായി. വാരികയും, മാസികയും ലഭിക്കുന്നുണ്ട്. പത്രത്തിൽ തന്നെ ധാരാളം വായിക്കാനുണ്ട്. സൽമാൻ റുഷ്ദിയുടെ പുതിയ നോവൽ ക്വിക്ക്ഹോട്ടിയാന്ന് ലോക് ഡൗൺ തുടങ്ങിയപ്പോൾ വായിച്ചത്. പിന്നീട് കെ ജയകുമാർ തൻ്റെ പിതാവിനെ കുറിച്ചെഴുതിയ ഒരു ഓർമ്മ പുസ്തകം വായിച്ചു. കഷ്ണപക്ഷം എന്ന പുസ്തകത്തിൽ ആദ്യ കാല മലയാള സിനിമാ ചരിത്രം തന്നെ ഉണ്ട്. അജയ് പി മാങ്ങാട്ടിൻ്റെ സൂസന്നയുടെ ഗ്രന്ഥപ്പുരയാണ് വായിച്ച മറ്റൊരു പുസ്തകം.
ലോക് ഡൗൺ കാലത്തെ പിരിമുറുക്കം ഒഴിവാക്കാൻ ചാർലി ചാപ്ലിൻ്റെ ഒട്ടുമിക്ക സിനിമകളും കണ്ടു. കുറസോവയുടെ ചില സിനിമകളും കാണാൻ സമയം കണ്ടെത്തി. പലപ്പോഴും കണ്ടത് തന്നെയാണെങ്കിലും ഒരു മടുപ്പും തോന്നിയില്ല. സിനിമ മാത്രമല്ല, ലോക നേതാക്കൾ പലപ്പോഴായി നടത്തിയ പ്രശസ്തമായ പ്രസംഗങ്ങൾ കേട്ടു . ക്ലിൻ്റണും, ഒബാമയും നടത്തിയ പ്രസംഗങ്ങൾ ഈ അവസരത്തിൽ കേൾക്കുന്നതും വിലയിരുത്തുന്നതും ഉചിതമാണെന്ന് തോന്നി. യുടൂബിലൂടെ ടി എം കൃഷ്ണയടക്കമുള്ള സംഗീതജ്ഞരുടെ സംഗീതം ആസ്വദിച്ചു.
കൊറോണ കാലത്തിന് മുൻപ് വേദികളിലേയ്ക്ക് ക്ഷണിക്കപ്പെടുകയായിരുന്നു. പുസ്തക പ്രകാശനം, പ്രഭാഷണം, സാംസ്കാരിക സമ്മേളനം, ചർച്ച എന്നു വേണ്ട എല്ലാം ഇപ്പോൾ ഡിജിറ്റലായി. എത്ര പെട്ടന്നാണ് നമ്മുടെ നാട് ഇതിനോട് പൊരുത്തപ്പെട്ടത്. ഓൺ ലൈനായി എത്ര പരിപാടികളിൽ പങ്കെടുത്തു. ലോകത്തുള്ള പല രാജ്യങ്ങളിലുള്ളവർ പങ്കെടുക്കുന്നു. ദൂരവും അതിർത്തിയും ഇല്ലാതായെന്ന് മുകുന്ദൻ പറഞ്ഞു. കംമ്പ്യൂട്ടറിലും, മൊബൈലിലും, ടി വി യിലും നോക്കി നോക്കി കണ്ണിന് പ്രശ്നമായിരിക്കുന്നു. അതു കൊണ്ട് ഇപ്പോൾ എല്ലാം കുറച്ചിരിക്കുകയാണ്.

വിശ്വാസങ്ങളും,
ആചാരങ്ങളും കാണുന്നില്ല. പ്രതികരണ ശേഷിയുള്ളവരാണ് മലയാളികൾ. അവർ കൊറോണയോട്
കൃത്യമായി പ്രതികരിച്ചു. എത്ര പേരാണ് കവികളായത്. എത്ര കവിതകളാണ് കൊറോണ
സമയത്ത് പുറത്ത് വന്നത്. കൊറോണ കവിതകളുടെ 'പൂക്കാലമാണ് ഇത്. കഥകൾ അത്ര
ഉണ്ടായില്ല. വരും ദിവസങ്ങളിൽ അതിൻ്റെ ഒരു കുത്തൊഴുക്കുണ്ടാകും. സാമൂഹ്യ
മാധ്യമങ്ങളിൽ സംഗീത സാന്ത്രമാണ്. ആളുകളുടെ കൈവശം ധാരാളം സമയം ഇപ്പോഴുണ്ട്.
കൊറോണയ്ക്ക് ശേഷം വലിയൊരു സാംസ്കാരിക മാറ്റമുണ്ടാകുമെന്ന് എം മുകുന്ദൻ
വിശ്വസിക്കുന്നു.