ഡൽഹി പഴയ ഡൽഹിയായി

2020 June 05
ഡൽഹി പഴയ ഡൽഹിയായി
സുധീർനാഥ്

ഡൽഹി റോഡുകളിലൂടെ ആർക്ക് വേണമെങ്കിലും തലങ്ങും വിലങ്ങും യാത്ര ചെയ്യാം. ഡൽഹിയിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്ന പ്രധാന റോഡുകൾ അടച്ചിരിക്കയാണ്. പക്ഷെ മറ്റ് വഴികളിലൂടെ യാത്രകൾ ഇതര സംസ്ഥാനങ്ങളിലേയ്ക്ക് തടയപെട്ടിട്ടില്ല.

സാമൂഹ വ്യാപനം ഇല്ല എന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിളിച്ച് പറയുന്നുണ്ട്. ഡൽഹിയിലും, ഉത്തർപ്രദേശിലും, ഗുജറാത്തിലും, തമിഴ് നാട്ടിലും, മഹാരാഷ്ട്രയിലും സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ട് എന്നതിന് ഒരു സംശയവുമില്ല. ഇവിടുങ്ങളിൽ വ്യാപകമായി കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്നത് കാണാം. കൊറോണയോടൊപ്പം ജീവിക്കാം എന്നത് നടപ്പിലാക്കാൻ സാമൂഹ്യ അകലം പാലിക്കുക എന്ന പ്രാഥമിക നടപടി പാലിക്കണം എന്നത്  നടപ്പിലാക്കുന്നില്ല.

ഡൽഹിയിൽ കോവിഡ് പോസിറ്റീവ് ആയ രോഗികളെ പ്രവേശിക്കാൻ ആശുപത്രികൾ തയ്യാറാകുന്നില്ല. കിടയ്ക്ക ഒഴിവില്ല എന്നാണ് മറുപടി. ആശുപത്രികളിൽ സാമൂഹു അകലം പാലിക്കണം എന്നത് നടപ്പിലാക്കുന്നില്ല. കോവിഡ് ലക്ഷണമുള്ളവർ വീടുകളിൽ തന്നെ ക്വാറൻ്റയിൻ ചെയ്യാനാണ് സർക്കാർ ഉപദേശിക്കുന്നത്. അവർ പത്ത് ദിവസം വീടുകളിൽ തന്നെ സ്വയം ചികിത്സ നടത്തിയ ശേഷവും സ്ഥിതി വഷളായാൽ മാത്രമേ സ്വകാര്യ ആശുപത്രികൾ പോലും പരിഗണിക്കുന്നുള്ളൂ.

ഡൽഹിയിലെ ഒരു സർക്കാർ ആശുപത്രിയിൽ ബഹളം കൂട്ടിയ ഒരാളെ ആശുപത്രിയിയെ ആരോഗ്യ പ്രവർത്തകൻ തിരിച്ചറിഞ്ഞു. തലേന്ന് കോവിഡ് പോസിറ്റീവ് ഫലം വന്ന വ്യക്തിയാണ് അയാളുടെ കുടുംബാംഗത്തിൻ്റെ മൃതശരീരം വിട്ടുകിട്ടാൻ ബഹളം വെയ്ക്കുന്നത്. അൻപതിലേറെ പേർ സാക്ഷാ അകലമോ, മറ്റ് സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ ആയിരുന്നു അവിടെ നിന്നിരുന്നത്. മരണപ്പെടുന്നവരുടെ കൊറോണ ടെസ്റ്റ് ഫലം വന്നതിന് ശേഷം മാത്രമേ ഡൽഹിയിൽ മൃതശരീരങ്ങൾ വിട്ടു നൽകൂ. "താങ്കൾക്ക് കൊറോണ പോസിറ്റീവ് ആയ ഫലം ഇന്നലെ വന്നതല്ലേ ഉള്ളൂ. നിങ്ങൾ ഇങ്ങനെ പുറത്തിറങ്ങി നടക്കുന്നത് അപകടമാണ്. രോഗം പകരും. ഇന്നലെ പറഞ്ഞിരുന്നതാണല്ലോ..." എന്ന ആരോഗ്യ പ്രവർത്തകരുടെ ചോദ്യത്തിന് അയാളെ പുലഭ്യം പറയുകയും, ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കാം എന്ന മറുപടിയാണ് ലഭിച്ചത്. ഇത് ഡൽഹിയിൽ നടന്ന സംഭവമാണ്.  ഈ ബഹളത്തിനിടയിൽ ചെന്ന മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് പിന്നീട് കോവിഡ് പോസിറ്റീവായി എന്നത് സംഭവത്തിൻ്റെ ഗൗരവം മനസിലാക്കാം.

കോവിഡിൻ്റെ എല്ലാ ലക്ഷണങ്ങളും  കണ്ട ഒരു സാമൂഹ്യ പ്രവർത്തക സ്വയം ക്വാറൻ്റയിനിൽ പോയി ചികിത്സ നടത്തുകയാണ്. അവർ പറയുന്നത് കൊറോന്ന ടെസ്റ്റ് നടത്തി സ്ഥിരീകരിക്കേണ്ട കാര്യമില്ല എന്നാണ്. കൊറോണ വ്യാപനം തുടങ്ങിയ സമയം മുതൽ സഹായഹസ്തവുമായി ഇറങ്ങിയ അവർ തനിക്ക് കോവിഡ് ആണെന്ന് സ്വയം സ്ഥിരീകരിക്കുകയായിരുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള സ്വയം ചികിത്സ നടത്തുകയാണ് അവർ.  നല്ലൊരു ശതമാനം ആരോഗ്യ പ്രവർത്തകരും ഇതേ പാതയാണ് ഡൽഹിയിൽ സ്വയം ചികിത്സ നടത്തുന്നത്. ഇത്തരത്തിലുള്ള ആയിരത്തിലേറെ പേർ ഡൽഹിയിൽ മാത്രം ഉണ്ടാകും. ഇത് സർക്കാർ കണക്കുകളിൽ പെടുന്നില്ല.

ഡൽഹിയിലെ അപ്പാർട്ട്മെൻൻ്റുകളിലും ബംഗ്ലാവുകളിലും വീട്ടുജോലിക്കായി ആളുകൾ വരുന്നതിനുള്ള വിലക്ക് നീക്കിയിട്ടുണ്ട്. ഡൽഹിയിലെ പീതംപുരയിലെ തരുൺ എൻക്ലേയ്വിൽ ഉണ്ടായ സംഭവം ചർച്ച ചെയ്യേണ്ടതാണ്. അവിടെ പല വീടുകളിലായി ജോലിക്ക് വന്നിരുന്ന സഹായിക്ക സ്ത്രീക്ക് കോവിഡ് പോസിറ്റീവായി . പിന്നാലെ നാൽപതിലേറെ പേരെ തരുന്നെ അപ്പാർട്ട്മെൻ്റിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇതിൽ പ്രായമായവരും, കുട്ടികളും ഉൾപ്പെടും. 210 വീടുകൾ അവിടെ സീൽ ചെയ്തിരിക്കുന്നു.

ഡൽഹിയിൽ മാർക്കറ്റുകളിൽ ജനങ്ങൾ കൂട്ടമായി വരുന്നത് ആരും തടയുന്നില്ല. പാർക്കുകളിൽ ജനങ്ങൾ ഒത്തുകൂടുന്നു. കോവിഡ് ലക്ഷണം ഉള്ള ആളുകൾ സ്വയം നിരീക്ഷണത്തിൽ പോയി സ്വയം ചികിത്സ നേടുന്ന പതിവ് വ്യാപകമായിരിക്കുന്നു. ആശുപത്രികളിൽ പോകുന്നത് കൂടുതൽ അപകടം വിളിച്ച് വരുത്തും എന്നാണ് സംസാരം. ശ്വാസതടസം കൂടുതൽ അനുഭവപ്പെടുന്നവർ, മറ്റ് രോഗമുള്ളവർ എന്നിവരാണ് ആശുപത്രികളെ ഇപ്പോൾ കൂടുതലായി ആശ്രയിക്കുന്നു. അതു കൊണ്ട് തന്നെ പുറത്ത് വരുന്ന കണക്കുകളല്ല യഥാർത്ഥത്തിലുള്ള കണക്കുകൾ.

സർക്കാർ ആശുപത്രിയായ റാം മനോഹർ ആശുപത്രിയിലെ കോവിഡ് പരിശോധനയിൽ തെറ്റായ ഫലങ്ങൾ വന്നത് വിവാദമായിരിക്കുകയാണ്.  ഡൽഹിയിൽ പരിശോധനയ്ക്ക് അയക്കുന്ന നാല് സാംബിളിൽ ഒന്ന് വീതം പോസിറ്റീവ് ആകുന്നതായാണ് റിപ്പോർട്ട്.

സ്വകാര്യ സ്ക്കൂളുകളിൽ നിന്ന് വ്യാപകമായ കൊഴിഞ്ഞ് പോക്ക് ഇക്കഴിഞ്ഞ കോവിസ് കാലത്ത് ഉണ്ടായി. ഇത് രാജ്യത്തിൻ്റെ സാമ്പത്തിക നിലയെ കാണിക്കുന്നു. ഡൽഹിയിൽ മെട്രോ ഇപ്പോഴും ഓടി തുടങ്ങിയിട്ടില്ല. ഡൽഹി സർക്കാരിൻ്റെ ബസുകൾ ഓടി തുടങ്ങിയിരിക്കുന്നു.  ഡൽഹിയിലെ ജനങ്ങളുടെ ശീലങ്ങളിലും വലിയ മാറ്റം വന്നിരിക്കുന്നു എന്ന് വിലയിരുത്തുന്നു. ഡൽഹി പഴയ ഡൽഹി യാ യി എന്ന് തന്നെ പറയാം.