മേരി അനിത മാലാഖയായി, ഉണ്ണിക്കുട്ടന് കൂട്ടായി ...
സുധീർ നാഥ്
ഹരിയാനയിൽ ആരൊഗ്യ പ്രവർത്തകരായ ദമ്പതികളെ ആകുലയിൽ ആഴ്ത്തി പിതാവിന് പോസിറ്റീവ് ഫലം വന്നു. രണ്ടു വയസ്സ് പ്രായമുള്ള മൂത്ത കുട്ടി മുത്തശ്ശിയോടൊപ്പമാണ്. രണ്ടാമത്തെ കുട്ടി മാതാപിതാക്കളോടൊപ്പം ഹരിയാനയിലാണ്. ആറു മാസം പ്രായമുള്ള കുട്ടിയെയും കൊണ്ട് ഭാര്യയെ അദ്ദേഹം കേരളത്തിലേക്ക് പറഞ്ഞു വിട്ടു. ഹരിയാനയിൽ ചികിത്സയിലുള്ള പിതാവിന്റെ നില മെച്ചപ്പെട്ടു വരുന്നതിനിടയിൽ കൊച്ചിയിലെത്തിയ മാതാവിനും കോവിഡിന്റെ ലക്ഷണം കണ്ട് തുടങ്ങി. കളമശ്ശേരി മെഡിക്കൽ കോളേജിൽ പരിശോധിച്ചപ്പോൾ മാതാവിന് കോവിഡ് പോസിറ്റീവായിരുന്നു ഫലം. പക്ഷേ ആറ് വയസുള്ള കുഞ്ഞിന്റെ ഫലം നെഗറ്റീവ് വന്നു. ചെറിയ കുട്ടിയുമായി അമ്മ മെഡിക്കൽ കോളേജിൽ ചികിത്സ തുടങ്ങി. നെഗറ്റീവ് ഫലം വന്ന ആറ് മാസം പ്രായമുള്ള കുട്ടിയെ അമ്മയിൽ നിന്ന് മാറ്റി ആശുപത്രിയിലെ ജീവനക്കാരും, ശിശുക്ഷേ സമിതിയും മൂന്ന് ദിവസം നോക്കി. ആറു വയസ്സുള്ള കുട്ടിയെ സ്ഥിരമായി നോക്കാൻ ശിശുക്ഷേമ സമിതി ഒരു വ്യക്തിക്കായി അന്വേഷണം ആരംഭിച്ചു. കോവിസ് പോസിറ്റീവായ മാതാപിതാക്കളുടെ കുട്ടിയെ ശുശ്രൂഷിക്കുക എന്നത് അപകടകരമായ ജോലി ആയതിനാൽ ആരും അതിന് തയ്യാറായില്ല. മൂന്നു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ശിശുക്ഷേമസമിതി ഡോക്ടർ മേരി അനിതയെ സമീപിച്ചത് എറണാകുളത്ത് പ്രവർത്തിക്കുന്ന സെൻറർ ഫോർ എംപവർമെന്റ് എന്ന എൻജിഒയുടെ മേധാവിയാണ് അവർ. അവർ ഭർത്താവും മൂന്നു മക്കളുമായി വൈറ്റിലയിൽ താമസിക്കുകയാണ്. അവർ കുട്ടിയെ നോക്കാൻ തയ്യാറായി എന്നത് ശിശുക്ഷേമ സമിതിക്കെന്നപോലെ കോവിഡിനോട് പൊരുതുന്ന മാതാപിതാക്കൾക്കും ആശ്വാസമായി. ഡോക്ടർ മേരി അനിത ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ആറു വയസ്സുള്ള കുഞ്ഞിനെ പരിപാലിച്ചു കഴിയുകയാണ്. ആറു വയസ്സുള്ള കുട്ടിക്ക് അവർ പേരിട്ടു. ഉണ്ണി, ഉണ്ണിക്കുട്ടൻ .
ജൂൺ മാസം പതിനാലാം തീയതി മുതലാണ് ഡോക്ടർ മേരി അനിത കുട്ടിയുടെ ചുമതല ഏറ്റെടുത്തത്. ഇപ്പോൾ ഉണ്ണിക്കുട്ടൻ മേരിയുടെ കൈകളിൽ സുരക്ഷിതമായി ഇരിക്കുന്നു. ഒപ്പം കളിക്കുന്നു , ചിരിക്കുന്നു. സ്വന്തം മാതാവിനെയും പിതാവിനെയും വീഡിയോ കോളിലൂടെ ആണ് ഉണ്ണിക്കുട്ടൻ കാണുന്നത്. മേരി അനിത ആകട്ടെ സ്വന്തം ഭർത്താവിനെയും മക്കളെയും വീഡിയോ കോളിലൂടെ കാണുന്നു. ഉണ്ണിക്കുട്ടൻ മേരി അനിതയുടെ വീട്ടിലും വീഡിയോ കോളിലൂടെ പ്രിയങ്കരനായി.
ഇതിനിടയിൽ ഹരിയാനയിലുള്ള പിതാവിന് നെഗറ്റീവ് ഫലം വന്നു. കളമശ്ശേരിയിലെ മെഡിക്കൽ കോളേജിലെ മാതാവ് ഇപ്പോഴും പോസിറ്റീവാണ്. അമ്മയ്ക്ക് നെഗകീവ് ഫലം വന്നാലും പതിനാല് ദിവസം കൂടി ഡോക്ടർ മേരി അനിതയുടെ സംരക്ഷണയിൽ ഉണ്ണികുട്ടനും ക്വോന്റെയിനിൽ തുടരണം. കളമശ്ശേരി മെഡിക്കൽ കോളേജിലെ സ്വകാര്യ മുറിയിൽ കളിയും ചിരിയുമായി അവരുണ്ട്. ഉണ്ണികുട്ടന് മുന്നിൽ അനിത അങ്ങിനെ മാലാഖയായി എത്തി.