മലയാളികൾ കരുതലായി: അച്ഛനെ മകന് തിരിച്ചു കിട്ടി .
സുധീർ നാഥ്
കൊറോണ ഭീതിയിൽ നിൽക്കുന്ന ഡൽഹിയിൽ ജൂൺ 26 ന് വെള്ളിയാഴ്ച്ച വൈകീട്ട് എട്ട് മണിയോടെ പോലീസ് ഉദ്യോഗസ്ഥനായ കുര്യാക്കോസിന്റെ ഗ്രേറ്റർ കൈലാഷിലുള്ള വീട്ടിലേയ്ക്കാണ് സേനൻ കയറി ചെന്നത്. ഹിന്ദിയിലായിരുന്നു സേനന്റെ സംസാരമെങ്കിലും, മുഖവും, ഉടുത്തിരിക്കുന്ന മുണ്ടും ഷർട്ടും എല്ലാം മലയാളിത്തം നിറഞ്ഞതായിരുന്നു. രാത്രി ഉറങ്ങാൻ സൗകര്യം വേണമെന്നായിരുന്നു ആവശ്യം. ആദ്യം പരസ്പരം ഹിന്ദിയിൽ സംസാരിച്ച ഇവർ പിന്നീട് മലയാളത്തിലായി സംസാരം. തിരുവനന്തപുരത്ത് നിന്ന് ഭക്ഷണം കഴിച്ചാണ് വന്നത് എന്ന് പറഞ്ഞതോടെ കുര്യാക്കോസിന് എന്തോ പന്തികേട് തോന്നി. സുഹൃത്തുക്കളായ നെൽസൺ, രാജു വി ജോൺ, തങ്കച്ചൻ എന്നിവരേയും വിളിച്ചു വരുത്തി.
അപ്രതീക്ഷിതമായി എത്തിയ അതിഥി തന്റെ പേരും തിരുവനന്തപുരത്തെ വിലാസവും, പിതാവന്റേയും, മാതാവിന്റേയും പേരും പറഞ്ഞു. പക്ഷെ, ഡൽഹിയിലെ ഒരു വിവരവും പറഞ്ഞില്ല. അദ്ദേഹത്തിന് പഴയ കാര്യങ്ങൾ മാത്രമേ ഓർമ്മയുള്ളൂ. വിവരം സാമൂഹ്യ മാധ്യമങ്ങളിൽ ഫോട്ടോ സഹിതം കുര്യാക്കോസും സംഘവും പങ്കു വെച്ചു. രാത്രി പന്ത്രണ്ട് മണിയോടെ കുര്യാക്കോസിന് ഒരു ഫോൺ വന്നു. സാമൂഹ്യ മാധ്യമങ്ങളിൽ കണ്ട സേനന്റെ മകന്റെ സുഹൃത്ത് ലണ്ടനിൽ നിന്ന് ഫോൺ ചെയ്ത് പിതാവിനെ ഗ്രേറ്റർ കൈലാഷിൽ മലയാളികളുടെ സംരക്ഷണയിലുണ്ടെന്ന് അറിയിച്ചു. മകനാണ് കുര്യാക്കോസിനെ വിളിച്ചത്. വൈകീട്ട് അഞ്ചര മുതൽ പിതാവിനെ തേടി നടന്ന മകൻ ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ പിതാവിന്റെ അടുത്തെത്തി. പിതാവിനെ കണ്ടെത്തിയ മകൻ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചത് അവിടെ കൂടി നിന്നവരുടെ കണ്ണുകൾ നനയിച്ചു. പോലീസിന്റെ സാനിധ്യത്തിൽ പിതാവിനെ മകന് ക്കൈമാറി.
സുധീർ നാഥ്
ഫോട്ടോ: കുര്യാക്കോസ്, രാജു വി ജോൺ , മകൻ ഫിജിസൺ, മദാലസ സേനൻ, നെൽസൺ, തങ്കച്ചൻ എന്നിവർ
മറവിരോഗം ഉള്ള അച്ഛൻ മദാലസ സേനൻ (83) വൈകുന്നേരം വീടുവിട്ടിറങ്ങി പോയതാണ്. അച്ഛനെ കാണാതായതോടുകൂടി അമ്മയ്ക്കും അവലാധിയായി. പരാതിയുമായി ഏക മകൻ ഫിജിസൺ പോലീസ് സ്റ്റേഷനിൽ എത്തി. സുഹൃത്തുക്കളോടൊപ്പം ഡൽഹിയിലെ തെരുവുകളിൽ അച്ഛനെ തേടിയലഞ്ഞു. മിലിറ്ററി സർവ്വീസിൽ മേജറായി റിട്ടയർ ചെയ്ത സേനൻ ലോകത്തിന്റെ പല ഭാഗങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്.