വരയുടെ പൊന്ന് തമ്പുരാന്‍...
സുധീര്‍ നാഥ്
കാര്‍ട്ടൂണിസ്റ്റ് കെ.കെ.നായരെ ഓര്‍ക്കുന്നുണ്ടോ? ചൈന യുദ്ധകാലത്ത് ദേശാഭിമാനിയില്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്ന കെ.കെ.നായര്‍!! അധികനാളൊന്നും അദ്ദേഹം ദേശാഭിമാനിയില്‍ വരച്ചിരുന്നില്ല. അക്കാലത്ത് പത്തോ പന്ത്രണ്ടോ കാര്‍ട്ടൂണ്‍. പിന്നീട് നായരുടെ കാര്‍ട്ടൂണ്‍ കണ്ടിട്ടേയില്ല. കാര്‍ട്ടൂണിസ്റ്റ് സണ്ണിയെ അറിയുമോ? മലയാള മനോരമയില്‍ ഒരു കാലത്ത് സണ്ണിയുടെ എത്ര കാര്‍ട്ടൂണുകളാണ് വന്നിട്ടുള്ളത്. വി കെ ഭാര്‍ഗവന്‍ നായര്‍ക്ക് മലയാള മനോരമ പത്രത്തിന്‍റെ ചുമതലയുണ്ടായിരുന്ന കാലത്താണ് സണ്ണിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. പിന്നീട് നായരെപ്പോലെ സണ്ണിയും വര നിര്‍ത്തി. കാര്‍ട്ടൂണിസ്റ്റ് യേശുദാസനെ അറിയാത്തവര്‍ അദ്ദേഹത്തിന്‍റെ വരകളുടെ സൗന്ദര്യം കാണാത്തവര്‍ കേരളത്തിലുണ്ടാകുമെന്ന് തോന്നുന്നില്ല. മലയാള കാര്‍ട്ടൂണ്‍ രംഗത്തെ കുലപതിയാണ് ഇന്ന് യേശുദാസന്‍. യേശുദാസനെ അറിയുന്നവരൊക്കെ കെ.കെ.നായരെ അറിയണം. സണ്ണിയെ അറിയണം. അറിഞ്ഞേ തീരൂ. കാരണം യേശുദാസനും, കെ.കെ.നായരും സണ്ണിയും ഒരാള്‍ തന്നെ. ദില്ലിയില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനൊപ്പം യേശുദാസന്‍ ശങ്കേഴ്സ് വീക്കിലിയില്‍ ജോലി ചെയ്യുന്ന അവസരത്തിലായിരുന്നു ഇന്ത്യ ചൈന യുദ്ധം. അന്നായിരുന്നു ദേശാഭിമാനിയിലെ കാര്‍ട്ടൂണ്‍ രചനകള്‍. ചൈനീസ് എംബസിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു വളരെ രഹസ്യമായി വന്ന് കാര്‍ട്ടൂണുകള്‍ ഡല്‍ഹിലെ പട്ടേല്‍ നഗറിലെ വീട്ടില്‍ നിന്ന് കൊണ്ടു പോയിരുന്നതെന്ന് യേശുദാസന്‍ ഓര്‍ക്കുന്നു.
മലയാള മനോരമയില്‍ 1985 ല്‍ കാര്‍ട്ടൂണിസ്റ്റായി ജോലിക്ക് ചേരുന്നതിന് വളരെ മുന്‍പ് തന്നെ യേശുദാസന്‍ അവിടെ കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു. അന്ന് സണ്ണി എന്ന പേരിലായിരുന്നു രചനകളൊക്കെ. ഡോക്ടര്‍ ജോര്‍ജ്ജ് തോമസിന്‍റെ നേത്യത്വത്തിലുള്ള കേരളധ്വനിയില്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്ന കാലത്താണ് വി കെ ഭാര്‍ഗവന്‍ നായര്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നു സണ്ണി എന്ന പേരില്‍ കാര്‍ട്ടൂണ്‍ വരച്ചത്. കള്ളപ്പേരില്‍ താന്‍ വരച്ച കാര്‍ട്ടൂണുകളില്‍ നോക്കി യേശുദാസന്‍ ഇന്ന് ചിരിക്കുന്നു. കാര്‍ട്ടൂണ്‍ രംഗത്ത് അറുപതിലേറെ വര്‍ഷം പൂര്‍ത്തിയാക്കുന്ന അദ്ദേഹത്തെ കാര്‍ട്ടൂണ്‍ ലോകത്തിന്‍റെ ഉന്നതങ്ങളിലേക്ക് ഉയര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു. ജനയുഗം പത്രവും അതിന്‍റെ പത്രാധിപരായിരുന്ന കാമ്പിശേരി കരുണാകരനും. കാമ്പിശേരിയുടെ കണ്ടെത്തലാണ് യേശുദാസനെങ്കില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ കീഴില്‍ കാര്‍ട്ടൂണിന്‍റെ പതിനെട്ടടവും പഠിച്ചിറങ്ങിയ കാര്‍ട്ടൂണിസ്റ്റാണ് യേശുദാസന്‍. കാര്‍ട്ടൂണ്‍ രംഗത്ത് തനിക്ക് മൂന്ന് ഗുരുക്കന്‍മാരാണ് ഉണ്ടായിരുന്നതെന്നാണ് യേശുദാസന്‍ പറയുന്നത്. കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ അറിയാത്ത കാമ്പിശേരിയും, കെ എം മാത്യുവും, മൂന്നാമത് കാര്‍ട്ടൂണിന്‍റെ കുലപതിയായ ശങ്കറും.
1960ല്‍ കൊല്ലം ടികെഎം കോളേജില്‍ എന്‍ജിനിയറിങ്ങ് അഡ്മിഷനായി ഇന്‍റര്‍വ്യൂവിന് കൊല്ലത്തേയ്ക്ക് ബസ്സില്‍ പോകുന്ന അവസരത്തില്‍ ചുവന്ന പ്രതലത്തില്‍ വെള്ള അക്ഷരത്തിലെഴുതിയ ജനയുഗം എന്ന ബോര്‍ഡ് കണ്ടു. എന്‍ജിനിയറിങ്ങ് അഡ്മിഷന്‍ ലഭിക്കാതെ നിരാശയോടെ മടങ്ങിയ യേശുദാസന്‍ ജനയുഗത്തിന്‍റെ ഓഫീസില്‍ കയറി. അവിടെ ജനയുഗം പത്രാധിപരായ എന്‍ ഗോപിനാഥന്‍ നായര്‍ (ജനയുഗം ഗോപി), കാമ്പിശേരി കരുണാകരന്‍, തെങ്ങമനം ബാലക്യഷ്ണപിള്ള എന്നിവര്‍ ഉണ്ടായിരുന്നു. കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ താത്പര്യമുണ്ടെന്ന് അവരോട് പറഞ്ഞു. വരച്ച കാര്‍ട്ടൂണുകള്‍ ചിലത് കാണിച്ചു. എല്ലാവര്‍ക്കം വര ഇഷ്പ്പെട്ടു. കുറച്ച് കാര്‍ട്ടൂണുകള്‍ വരച്ച് അയക്കുവാന്‍ അവര്‍ ആവശ്യപ്പെട്ടു. പോകുന്നതിന് മുന്‍പ് അന്ന് സുഖമില്ലാതെ തൊട്ടടുത്ത കെട്ടിടത്തില്‍ വിശ്രമിക്കുകയായിരുന്ന വൈക്കം ചന്ദ്രശേഖരന്‍ നായരെ കണ്ടിട്ട് പോകാന്‍ ഉപദേശവും കിട്ടി. അങ്ങനെ ജനയുഗം വാരികയില്‍ ചന്തു എന്ന കാര്‍ട്ടൂണ്‍ പംക്തി തുടങ്ങി. പിന്നീട് കിട്ടൂമ്മാന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ച് പത്രത്തിലും ഇടം നേടി.
1963ല്‍ കാര്‍ട്ടൂണിസ്റ്റ് ഒ വി വിജയന്‍ ശങ്കേഴ്സ് വീക്കിലിയില്‍ നിന്ന് പിരിഞ്ഞ് പേട്രിയറ്റില്‍ പോയ ഒഴിവിലാണ് യേശുദാസന് ശങ്കേഴ്സ് വീക്കിലിയില്‍ ജോലി ലഭിക്കുന്നത്. ശങ്കേഴ്സ് വീക്കിലിയില്‍ വന്നപ്പോള്‍ ശങ്കര്‍ കാര്‍ട്ടൂണുകള്‍ പലവട്ടം വെട്ടുകയും, മാറ്റി വരപ്പിക്കുകയും ചെയ്യിപ്പിച്ചത് അന്ന് വേദനയും ദേഷ്യവുമാണ് യേശുദാസനില്‍ ഉണ്ടാക്കിയത്. തന്‍റെ വര മികച്ചതാക്കിയത് അവിടുത്തെ പരിശീലനമായിരുന്നു എന്ന് നന്ദിയോടെ ഇന്ന് യേശുദാസന്‍ ഓര്‍ക്കുന്നു. വരകള്‍ മാത്രമല്ല ശങ്കര്‍ വെട്ടിയത്, യേശുദാസന്‍റെ പേരിലെ യേശുവും വെട്ടി മാറ്റി. ദാസ് എന്ന പേരിലായിരുന്നു ശങ്കേഴ്സ് വീക്കിലിയില്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്നത്. ദാസ് എന്ന പേരില്‍ വരച്ചാല്‍ ബംഗാളിയാണെന്ന് വായനക്കാര്‍ കരുതിക്കൊള്ളും എന്നായിരുന്നു ശങ്കറിന്‍റെ ന്യായീകരണം. ആറ് വര്‍ഷം തുടര്‍ച്ചയായി ശങ്കേഴ്സ് വീക്കിലിയില്‍ കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ ശങ്കറിനോടൊപ്പം പ്രവര്‍ത്തിച്ചു.
ഡല്‍ഹിയില്‍ നിന്ന് മടങ്ങി കേരളത്തിലെത്തി ജനയുഗത്തിന്‍റെ കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലയുഗത്തിന്‍റെ പത്രാധിപരായി. പിന്നീട് ശങ്കേഴ്സ് വീക്കിലിയുടെ ചുവട് പിടിച്ച് സ്വന്തമായി അസാധു, കട്ട് കട്ട്, ടക്ക് ടക്ക് തുടങ്ങിയ കാര്‍ട്ടൂണ്‍ ഹാസ്യ പ്രസിദ്ധീകരണങ്ങള്‍ സ്വന്തമായി നടത്തി. ഭാര്യയുടെ താലി വിറ്റ് ജനത്തെ ചരിപ്പിക്കേണ്ടതില്ല എന്ന് യേശുദാസന്‍ തീരുമാനിച്ചു. മറ്റൊരു പ്രസിദ്ധീകരണത്തില്‍ അറിയാവുന്ന കാര്‍ട്ടൂണ്‍ ജോലി ചെയ്ത് ജീവിക്കാന്‍ തീരുമാനിച്ചു. അങ്ങിനെയാണ് മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റായി ജോലിയില്‍ കയറി മലയാളികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണിസ്റ്റായി മാറിയത്. കെ എം മാത്യു എന്ന പത്രാധിപരാണ് തന്നെ ജനപ്രീയ കാര്‍ട്ടൂണിസ്റ്റായി വാര്‍ത്തെടുത്തതെന്ന് യേശുദാസന്‍ പറയുന്നു.
വമ്പന്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ കൂരമ്പുകള്‍ തന്‍റെ കാര്‍ട്ടൂണിലൂടെ വര്‍ഷിക്കുന്ന യേശുദാസന് കുട്ടികളുടെ സ്വഭാവമാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? കുട്ടികളെപ്പോലെ പിണങ്ങും. മുഖം വാടും. വേദനിപ്പിക്കുന്ന ഒരു വാക്കുമതി അതിനൊക്കെ. അതൊക്കെ കൊണ്ടാണോയെന്നറിയില്ല അദ്ദേഹം കുളിക്കാന്‍ ഉപയോഗിക്കുന്ന സോപ്പിലും കുട്ടിത്തമുണ്ട്. കുട്ടികള്‍ക്കായി ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനി പുറത്തിറക്കുന്ന ബേബി സോപ്പാണ് അദ്ദേഹത്തിന്‍റെ ഫേവറേറ്റ്.!! ജോണ്‍സണ്‍ ബേബി പൗഡര്‍, ക്രീം, സോപ്പ് എന്നിവ കൊച്ചു കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടി പ്രതേകം നിര്‍മ്മിക്കുന്നതാണ്. എന്നാല്‍ വയസ് എഴുപത്താറ് കഴിഞ്ഞ യേശുദാസന്‍ ഉപയോഗിക്കുന്നതും കൊച്ചു കുട്ടികള്‍ക്കായി ഉപയോഗിക്കുന്ന ഇത്തരം സാധനങ്ങളാണ്. അതു കൊണ്ടാണോ എന്നറിയില്ല അദ്ദേഹത്തിന് കുട്ടികളുടെ സ്വഭാവം കാര്യമായി ഉള്ളത്...?
ഭാര്യ മേഴ്സിയോടൊപ്പം എറണാകുളം ജില്ലയില്‍ കളമശ്ശേരി ചെങ്ങമ്പുഴ പാര്‍ക്കിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം കാര്‍ട്ടൂണ്‍ രംഗത്തും സാംസ്കാരിക രംഗത്തും ഇന്നും സജ്ജീവമായി ഇടപെടുന്നു. കാര്‍ട്ടൂണിന്‍റെ കുലപതി ശങ്കറില്‍ നിന്നു പാഠങ്ങളുള്‍ക്കൊണ്ട് കാര്‍ട്ടൂണ്‍ കലയില്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ച യേശുദാസന്‍ മറ്റു കാര്‍ട്ടൂണിസ്റ്റുകളില്‍ നിന്നു തികച്ചും വേറിട്ടുനില്‍ക്കുന്നത് ശൈലിയിലൂടെത്തന്നെയാണ്. നര്‍മത്തിന്‍റെ കൂരമ്പുകള്‍ കാര്‍ട്ടൂണിലൂടെ പായിക്കുന്ന അദ്ദേഹത്തിന്‍റെ തൂലികയ്ക്കു പാത്രമാവാന്‍ ആഗ്രഹിക്കാത്ത രാഷ്ട്രീയക്കാരില്ല എന്നതു സത്യം. പലരും പരിഭവം പറഞ്ഞതും ശങ്കറിനോട് നെഹ്റു പരസ്യമായി പറഞ്ഞതിന് സമാനമായി, ഇവിടെയും പലരും രഹസ്യമായും ഫോണിലൂടെയും ഓഫിസിലും വീട്ടിലും മറ്റു യോഗസ്ഥലത്തുവച്ചും പലപ്പോഴും പറയുമായിരുന്നു: ڇ ഡോണ്‍ഡ് സ്പെയര്‍ മീ യേശുദാസന്‍...ڈ