ബൈ ബൈ ഫാദര്‍, ബൈ ബൈ മദര്‍...

ബൈ ബൈ ഫാദര്‍, ബൈ ബൈ മദര്‍...
സുധീര്‍ നാഥ്

എ ഫോര്‍ ആപ്പിള്‍...
ഇംഗ്ലീഷ് ഭാഷ കുട്ടികളെ പഠിപ്പിക്കുകയാണ് കന്യാസ്ത്രി കൂടിയായ മിനി സിസ്റ്റര്‍.
അ ... ആ... ഇ... ഈ ...
മലയാളം ഭാഷ തൊട്ടടുത്ത ക്ലാസില്‍ പഠിപ്പിക്കുകയാണ് പുരോഹിതന്‍ കൂടിയായ ഫാദര്‍ തോമസ്.
ഇരുവരുടേയും ഇംഗ്ലീഷ് മലയാളം ക്ലാസുകള്‍ അടുത്തടുത്ത ക്ലാസ് മുറികളില്‍ വരിക സ്വാഭാവികം. ഫാദറിന് ചില മലയാളം വാക്കിന്‍റെ ഇംഗ്ലീഷ് പദം അറിയാത്തതും, തിരിച്ച് മദറിന് ചില ഇംഗ്ലീഷ് വാക്കു
കളുടെ മലയാളം വാക്കും കിട്ടാതെ വരും.
ഇരുവരുടേയും സംശയം പതിവായി. മാസത്തില്‍ വല്ലപ്പോഴും ഉണ്ടായിരുന്ന  ഇരുവരുടേയും സംശയം ആഴ്ച്ചയിലും പിന്നീട് ദിവസവും ആയി. അങ്ങിനെ, അങ്ങിനെ സംശയം ദുരീകരിക്കാന്‍ ഇരുവരും ദിവസവും സമയം കണ്ടെത്തി.
മനസുകള്‍ അടുത്തു... ജീവിതത്തില്‍ യഥാര്‍ത്ഥ ഫാദറും മദറും ആയാല്‍ കൊള്ളാമെന്നായി.
ഇരുവരും വിശുദ്ധ വസ്ത്രം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.

തിരുവസ്ത്രം ഉപേക്ഷിച്ച് കുടുംബ ജീവിതം തുടങ്ങിയ ഇരുവര്‍ക്കും ഗുരുദക്ഷിണയായി പള്ളിക്കൂടത്തിലെ കുട്ടികള്‍ ഒരു പേരിട്ടു.
ബൈ ബൈ ഫാദര്‍, ബൈ ബൈ മദര്‍...