ജഗതി മഹാരാജാസില്‍
സുധീര്‍നാഥ്
1995ലെ മഹാരാജാസ് കോളേജിലെ ഹോക്കി ക്ലബിലെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം. ആരായിരിക്കും മുഖ്യ അതിഥി എന്ന ചര്‍ച്ച ആരംഭിച്ചു. അക്കാലത്ത് മനോരാജ്യം, കണ്‍മണി വാരികകളില്‍ സിനിമാ പേജുകളില്‍ സ്ഥിരമായി എഴുതിയിരുന്ന കാലമായിരുന്നു. ഏതോ ഒരു മലയാള സിനിമയുടെ ഷൂട്ടിങ്ങ് കോളേജിന് സമീപത്തെ ഫൈന്‍ ആര്‍ട്ട്സ് കോളേജ് റോഡില്‍ നടക്കുന്നുണ്ട്. അവിടെ ജഗതി ശ്രീകുമാറുണ്ട്. ഒന്ന് ശ്രമിക്കം എന്ന് എല്ലാവരും തീരുമാനിച്ചു.
സിനിമയുടെ പിആര്‍ഒ വഴി ജഗതി ചേട്ടനെ കണ്ടു. മഹാരാജാസിലെ ഹോക്കി ക്ലബ്ബിന്‍റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. പരിപാടിയുടെ തലേ ദിവസമാണ് ക്ഷണിച്ചത്. അതൊന്നും നോക്കാതെ സന്തോഷപൂര്‍വ്വം അദ്ദേഹം അഭ്യര്‍ത്ഥന സ്വീകരിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് മഹാരാജാസ് കോളേജില്‍ പോകുമെന്ന് സംവിധായകനോടും മറ്റും ജഗതി ചേട്ടന്‍ പറയുന്നത് കേട്ടിട്ടാണ് ഞങ്ങള്‍ മടങ്ങിയത്. സെറ്റില്‍ നിന്ന് സെറ്റിലേയ്ക്ക് ഓടുകയും, ഓരോ സിനിമാ യൂണിറ്റും ജഗതി ചേട്ടനെ ഹൈജാക്ക് ചെയ്ത് കൊണ്ടു പോകുന്ന കാലമായിരുന്നു അത്.
പരിപാടി ദിവസം സംഘാടകര്‍ കോളേജില്‍ ജഗതി എത്തുന്ന വിവരം പോസ്റ്ററിലൂടെ അറിയിച്ചു. ജഗതിയുടെ ക്യാമ്പസ് പ്രവേശനം വിദ്യാര്‍ത്ഥികള്‍ കാട്ടുതീ പോലെ അറിഞ്ഞു. അവര്‍ ജഗതിയുടെ ഒരവിനായി കൗതുകത്തോടെ കാത്തിരുന്നു. പന്ത്രണ്ടരയ്ക്ക് ഫൈനാര്‍ട്ട്സ് റോഡിലെ ലൊക്കേഷനില്‍ എത്തിയപ്പോള്‍ തിരക്കിട്ട ഷൂട്ടിങ്ങ് നടക്കുന്നു. ജഗതി ശ്രീകുമാര്‍ വരില്ല എന്ന് സംവിധാന സഹായി അറിയിച്ചു. ഞങ്ങള്‍ വല്ലാതായി. മഹാരാജാസ് ക്യാമ്പസില്‍ വലിയ ഒരുക്കം നടത്തിയിരിക്കുകയാണ്. ഞങ്ങള്‍ ജഗതി ചേട്ടന്‍റെ അടുത്തെത്തി സാഹചര്യം വിവരിച്ചു. കാള്‍ ഷീറ്റ് പ്രകാരം അന്നേ ദിവസം ജഗതി ശ്രീകുമാറിന് ഈ ലൊക്കേഷനില്‍ ഉണ്ടാകേണ്ടതല്ല. ഷൂട്ടിങ്ങ് തീരാത്തത് കൊണ്ട് അദ്ദേഹം നിന്നതാണ്. തലേന്ന് മഹാരാജാസില്‍ വരാമെന്ന് ഉറപ്പ് തന്നത് വീണ്ടും ഓര്‍മ്മിപ്പിച്ചു. അദ്ദേഹം അതിന് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു...
മഹാരാജാസ് കോളേജില്‍ ഒരു മണിക്ക് വരാമെന്ന് ഉറപ്പ് തന്നതല്ലേ... ഞാന്‍ അവിടെ ഉണ്ടാകും... നിങ്ങള്‍ അവിടേയ്ക്ക് പൊയ്ക്കോള്ളൂ...
ഇതിനിടയില്‍ സംവിധാനസഹായി എത്തി.
ചേട്ടാ ഷൂട്ടിങ്ങ് കഴിഞ്ഞിട്ടില്ല. മൂന്ന് മണിക്കേ ഫ്രീ ആക്കാന്‍ പറ്റൂ എന്ന് പറയാന്‍ പറഞ്ഞു... സംവിധാന സഹായുടെ വാക്കുകള്‍ ജഗതി ചേട്ടന് ഇഷ്ടപ്പെട്ടില്ല. സമയം പന്ത്രണ്ടേ മുക്കാലായി. ജഗതി ചേട്ടന്‍ മേക്കപ്പ് അഴിച്ചു... ഒരു പച്ച ടൊയോട്ട കോവാളീസ് കാറില്‍ അദ്ദേഹം മഹാരാജാസിലേയ്ക്ക് പുറപ്പെട്ടു. മഹാരാജാസില്‍ ഹോക്കി ക്ലബ്ബിന്‍റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ഗംഭീരമായി. വിദ്യാര്‍ത്ഥികള്‍ക്ക് ആവേശം പകര്‍ന്ന വാക്കുകള്‍ സമ്മാനിച്ച് ആഘോഷത്തില്‍ പങ്കെടുത്ത് ജഗതി ചേട്ടന്‍ വീണ്ടും ലൊക്കേഷനിലേയ്ക്ക് ക്കൈ വീശി മടങ്ങി പോയത് ഇന്നും മഹാരാജാസില്‍ നിന്നുള്ള മറക്കാത്ത ഓര്‍മ്മയാണ്.