രാഹുല്‍ ഒടുവില്‍ രാഹുലായി...!!!
സുധീര്‍ നാഥ്
കോണ്‍ഗ്രസ്സിന്‍റെ പുതിയ പ്രസിഡന്‍റായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തിരിക്കുന്നു. മുന്‍പ് രാഷ്ട്രീയത്തിലിറങ്ങിയ അവസരത്തില്‍ വ്യാപകമായ കുറ്റപ്പെടുത്തലുകളും, ആക്ഷേപങ്ങളും രാഹുലിന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നത് വാസ്ഥവമാണ്. അമുല്‍ ബേബി മുതല്‍ പപ്പു എന്ന വിളിപ്പേര് വരെ രാഹുലിന് വീണിരുന്നു. ആദ്യകാലത്ത് രാഷ്ട്രീയ പാപ്പരത്തം രാഹുലിനെതിരെയുള്ള പല വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഇന്ത്യയിലെ കാ2ട്ടൂണിസ്റ്റുകള്‍ രാഹുലെ ശക്തമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ്സിന്‍റെ പ്രധാന നേതാവായി വളര്‍ന്ന രാഹുലിനെ പല കാര്‍ട്ടൂണിസ്റ്റുകളും കുട്ടിയായി വരച്ചു. ചിലര്‍ നീന്തി നടക്കുന്ന അര്‍ദ്ധ നസ്നനായ കുട്ടിയായി രാഹുലിനെ ചിത്രീകരിച്ചു. മറ്റ് ചിലര്‍ പാല്‍ കുപ്പി ക്കൈയ്യില്‍ പിടിച്ച് മറ്റ് കോണ്‍ഗ്രസ്സ് നേതാക്കളോടൊപ്പം രാഹുലിനെ കാര്‍ട്ടൂണുകളില്‍ ചിത്രീകരിച്ചു. വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു എന്നത് സത്യമാണ്. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരം വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്.
രാഹുല്‍ ഗാന്ധി വിമര്‍ശനങ്ങള്‍ ഉള്‍കൊണ്ടത് കാര്‍ട്ടൂണുകളിലൂടെയാണ്. നെഹ്റുവിന്‍റെ സഹിഷ്ണുതയെ കുറിച്ച് രാഹുല്‍ പഠിച്ചു. വിമര്‍ശനങ്ങളെ നേരിട്ട പിതാവ് രാജീവ് ഗാന്ധിയേയും, പിതാവിന്‍റെ അമ്മയായ ഇന്ദിരാ ഗാന്ധിയുടേയും പ്രവര്‍ത്തനങ്ങളെ രാഹുല്‍ മനസിലാക്കി. കോണ്‍ഗ്രസ്സിന്‍റെ പ്രതീകമായി അമ്മ സോണിയയ്ക്ക് പകരമായി രാഹുലിനെ ആദ്യം പ്രതിഷ്ഠിച്ചത് കാര്‍ട്ടൂണിസ്റ്റുകളായിരുന്നു. മോദിക്ക് എതിരായി നില്‍ക്കുന്ന പ്രതിപക്ഷ വ്യക്താവായി രാഹുല്‍ ഗാന്ധി മാറി. കുട്ടി കളസവും, പാല്‍ക്കുപ്പിയും കാര്‍ട്ടൂണിസ്റ്റുകള്‍ വരയില്‍ നിന്ന് മാറ്റിയത് അദ്ദേഹത്തിന്‍റെ സ്വഭാവത്തിലും, പെരുമാറ്റത്തിലും ഉണ്ടായ വലിയ മാറ്റം കണക്കിലെടുത്താണ്. അതിന് കാരണമായതിന് ഇന്ത്യയിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് പ്രധാന പങ്ക് തന്നെ ഉണ്ടായിരുന്നു.
രാഹുലിനെ വിമര്‍ശിച്ച് വരച്ച കാര്‍ട്ടൂണുകള്‍ കാണുവാനും, അതിലെ വിമര്‍ശനം ഉള്‍ക്കൊള്ളുവാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. തന്നെ പരാമര്‍ശിച്ച് മാധ്യമങ്ങളില്‍ വന്നിരുന്ന വാര്‍ത്തകളും, കോളങ്ങളും അദ്ദേഹം വായിച്ചു. മറ്റ് ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന ഇത്തരം ചര്‍ച്ചകളുടെ ഉള്ളടക്കം അദ്ദേഹം മനസിലാക്കി. അതിനായി മറ്റ് ഭാഷകളറിയുന്നവരെ തന്‍റെ ടീമില്‍ സ്ഥിരമായി നിയമിക്കുകയുണ്ടായി എന്നതാണ് സത്യം. മാധ്യമങ്ങളില്‍ വ്യക്തിപരമായും, കോണ്‍ഗ്രസ്സ് പാര്‍ട്ടിയെയും സ്പര്‍ശിക്കുന്ന എന്ത് വാര്‍ത്തയും പരിഭാഷകരുടെ സഹായത്താല്‍ മനസിലാക്കിയത് ഒരു വിജയം തന്നെയായിരുന്നു. രാഹുലിനെ സമീപിച്ച് പരാതികളോ മറ്റോ അവതരിപ്പിക്കാന്‍ എത്തുന്നവരോട് അവരുടെ സ്വന്തം മാത്യഭാഷയില്‍ തന്നെ സംസാരിക്കാന്‍ പലപ്പോഴും അദ്ദേഹം ആവശ്യപെടാറുണ്ട്. കേരളത്തില്‍ നിന്ന് രാഹുലിനെ കണ്ട പല പ്രാദേശിക നേതാക്കളും അവരുടെ ആവശ്യങ്ങളും പരിഭവങ്ങളും മലയാളത്തില്‍ പറഞ്ഞാണ് പുറത്തിറങ്ങിയിട്ടുള്ളത്. അത് പരിഭാഷപ്പെടുത്താന്‍ രാഹുല്‍ ടീമില്‍ മിടുക്കന്‍മാരായ മലയാളികളുണ്ട് എന്ന് ചുരുക്കം. സ്വന്തം മാത്യഭാഷയില്‍ മാത്രമേ ഒരാള്‍ക്ക് അയാളുടെ ഉള്ളിലുള്ള ആശയം വ്യക്തമായി പ്രകടിപ്പിക്കാന്‍ പൂര്‍ണ്ണമായി സാധിക്കൂ എന്ന് രാഹുല്‍ അടുപ്പക്കാരോട് പറഞ്ഞിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ്സിന്‍റെ അഖിലേന്ത്യ സെക്രട്ടറി, ജെബി മേത്തര്‍ രാഹുല്‍ ഗാന്ധിയോട് ചോദിച്ചു. ഒരു മികച്ച നേതാവില്‍ താങ്കള്‍ കാണുന്ന ഗുണങ്ങളെന്താണ് എന്ന്. മറുപടിയായി അതേ ചോദ്യമാണ് തിരിച്ച് രാഹുല്‍ ജെബിയോട് ചോദിച്ചത്. കമ്മിറ്റ്മെന്‍റ്, ഹാര്‍ഡ് വര്‍ക്കിങ്ങ്, ഡിസിഷന്‍ മേക്കിങ്ങ്... എന്ന് അവര്‍ മറുപടി നല്‍കി. മറുപടിയില്‍ പൂര്‍ണ്ണ ത്യപ്തി വരാത്ത രാഹുല്‍ ഗാന്ധി പറഞ്ഞു. മേക്കിങ്ങ് ഗുഡ് ലീഡേഴ്സ്... നല്ല നേതാക്കളെ സ്യഷ്ടിക്കുന്ന വ്യക്തിയാണ് മികച്ച നേതാവെന്ന്. വിമര്‍ശനങ്ങള്‍ പല വഴിക്ക് വന്നപ്പോഴും, തനിക്ക് സ്വീകാര്യരായ നേതാക്കളെ കണ്ടെത്തി വാര്‍ത്തെടുത്തതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴത്തെ വിജയം.
യുവ തലമുറയെ സോഷ്യല്‍ മീഡിയ എത്രമാത്രം സ്വാധീനിക്കുന്നു എന്ന തിരിച്ചറിവ് എല്ലാ യൂത്ത് കോണ്‍ഗ്രസ്സ്, എന്‍എസ്യു പ്രവര്‍ത്തകരെ കൊണ്ട് അത് ഒരു ആയുധമാക്കാന്‍ രാഹുല്‍ പ്രേരിപ്പിച്ചു. ജനങ്ങളിലേയ്ക്ക് ആശയങ്ങള്‍ വേഗതയിലും, വ്യക്തവുമായി എത്തുന്നതിന് നര്‍മ്മത്തിന് വലിയ പങ്കുണ്ടെന്ന് രാഹുല്‍ തിരിച്ചറിഞ്ഞു. പൊതു ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുന്ന സമരങ്ങളില്‍ കാര്‍ട്ടൂണ്‍ പോസ്റ്ററുകള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞു. മ2മ്മത്ത് കൊള്ളുന്ന നര്‍മ്മം തന്‍റെ എല്ലാ പ്രസംഗങ്ങളിലും രാഹുല്‍ കരുതി വെച്ച് തുടങ്ങിയത് അടുത്ത കാലത്താണ് എന്നത് മനസിലാകും. കോണ്‍ഗ്രസ്സില്‍ മാറ്റത്തിന്‍റെ ശംഖ് മുഏത്തി കൊണ്ട് രാഹുല്‍ വരികയാണ്. രാഹുല്‍ ഒടുവില്‍ രാഹുലായി... രാഹുല്‍ ഗാന്ധിയായി ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ കഥാപാത്രമായി രംഗപ്രവേശം ചെയ്തിരിക്കയാണ്....
