ഡല്‍ഹി കലാപത്തിന് ശേഷം...
2020 ഫെബ്രുവരി 28
സുധീര്‍ നാഥ്
പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ കുറേ നാളായി നടക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ചെറിയ രീതിയില്‍ ഡല്‍ഹിയില്‍ കലാപം തുടങ്ങി. സിഎഎയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ നടന്ന സംഘര്‍ഷം തുടര്‍മണിക്കൂറുകളില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പടരുകയായിരുന്നു. വ്യാപകമായ തീവെയ്പ്പും, ആക്രമണവും, കൊള്ളയും അവിടെ നടന്നു. നൂറ് കണക്കിന് വാഹനങ്ങളും, വീടുകളും അഗ്നിക്കിരയായി. പോലീസും അഗ്നിശമനാ പ്രവര്‍ത്തകരും അവിടേയ്ക്ക് എത്തിയില്ല. അത് കലാപം പടരുവാന്‍ കൂടുതല്‍ സാഹചര്യം ഒരുക്കി.
ഇപ്പോള്‍ ഡല്‍ഹിയില്‍ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. പക്ഷെ ജനങ്ങളില്‍ വ്യാപകമായ അസ്വസ്ഥത ഉണ്ട്. ഡല്‍ഹി സുരക്ഷിതമല്ലെന്ന ബോധം ചാലരിലെങ്കിലും ഉണ്ട്. കലാപത്തില്‍ എല്ലാം നശിച്ച ആയിരങ്ങളുണ്ട്. കലാപം നടന്നിടത്തെ ഹിന്ദുക്കള്‍ തന്നെ കലാപത്തെ അപലപിക്കുന്നു. അവിടെ എല്ലാ മതങ്ങളും ഒന്നായി കഴിഞ്ഞതായിരുന്നു. വരും നാളിലും ഈ ഒത്തൊരുമ ഉണ്ടാകേണ്ടത് നമ്മുടെ നാടിന്‍റെ ആവശ്യമാണ്.
ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തോട് കപില്‍ മിശ്ര എന്ന ബിജെപി നേതാവ് ഉപമിച്ചത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. 48 മണിക്കൂറാണ് ബിജെപിക്ക് വേണ്ടി മോഡല്‍ ടൗണില്‍ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ച മിശ്രയ്ക്ക് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ അന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. 2020ലെ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയോട് ദയനീയമായി മിശ്രയ്ക്ക് അടിയറവ് പറയേണ്ടി വന്നു. 2015ല്‍ ആം ആദ്മിയില്‍ നിന്ന് മത്സരിച്ച് ജയിച്ച മിശ്ര ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു. അഴിമതി നടത്തി പിടിക്കപ്പെട്ട അയാളെ പാര്‍ട്ടി പുറത്താക്കി. 2019 ആഗസ്റ്റില്‍ ബിജെപിയില്‍ ചേക്കേറിയ കപില്‍ മിശ്ര ഇപ്പോള്‍ ബിജെപിയിലെ ഒരു വിഭാഗത്തിന് വലിയ തലവേദനയായിരിക്കയാണ്. പ്രധാനമന്ത്രിയും, അഭ്യന്തിര മന്ത്രിയും കപില്‍ മിശ്രയെ തള്ളി പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഒരു വിഭാഗം ബിജെപി നേതാക്കള്‍ കപില്‍ മിശ്രയെ തള്ളി പറയുകയും ചെയ്തു.
കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് സിഎഎയ്ക്കെതിരെ ഷാഹിന്‍ ബാഗില്‍ സമരം ചെയ്യുന്നവര്‍ക്ക് നേരെ ഗോളി മാറോ സാലാക്കോ... എന്ന് വിളിച്ച് ആക്രാശിച്ചത്. മറ്റൊരു ബിജെപി നേതാവ് പര്‍വേഷ് വര്‍മ്മയാണെങ്കില്‍ ഷാഹിന്‍ബാഗിലെ സമരക്കാര്‍ വീടുകളില്‍ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുമെന്നും, അരവിന്ദ് കേജരിവാള്‍ തീവ്രവാദിയാണെന്നും പറഞ്ഞു. അമിത്ത് ഷാ തന്നെ പറഞ്ഞത് ഇലക്ഷന്‍ തോല്‍വിക്ക് കാരണമായത് ഇവരുടെ പ്രസ്ഥാവനകാണെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമ്മതിക്കുകയും ഉണ്ടായി.
39 പേരാണ് ഡല്‍ഹി കലാപത്തില്‍ മരണമടഞ്ഞത്. ഇതില്‍ 9 പേരുടെ പോസ്റ്റ്മാര്‍ട്ടം മാത്രമാണ് 28ന് ഉച്ച വരെ പൂര്‍ത്തീകരിച്ചത്. മരണമടഞ്ഞവര്‍ ആരൊക്കെ എന്ന ലിസ്റ്റും പൂര്‍ണ്ണമായും പുറത്ത് വിട്ടിട്ടില്ല. ബിജെപി നേതാക്കള്‍ പ്രകോപനം നടത്തുന്ന വീഡിയോ കണ്ടില്ലെന്ന് ഡല്‍ഹി പോലീസും, സോളിസിറ്റര്‍ ജനറലും കോടതിയില്‍ പറഞ്ഞത് വാര്‍ത്തയായി. കോടതി മുറിയില്‍ തന്നെ കംപ്യൂട്ടറില്‍ ഇരുവരേയും വീഡിയോ കാണിച്ചതും വലിയ വാര്‍ത്തയായി. കപില്‍ മിശ്ര പ്രസംസിക്കുമ്പോള്‍ ഡിസിപി തൊട്ടടുത്ത് നില്‍ക്കുന്നത് കോടതി ചൂണ്ടി കാട്ടി. പ്രകോപന പ്രസംഗം അഥവാ വിദ്വേഷ പ്രസംഗം നടത്തുകയും, കലാപത്തിന് ആഹ്വാനം നല്‍കുകയും ചെയ്ത ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ എന്നിവരെ എഫ്ഐആര്‍ ഇട്ട് കേസ് എടുക്കണമെന്ന് പറഞ്ഞ ജസ്റ്റിസ് മുരളീധരന് രാത്രിക്ക് രാത്രി സ്ഥലം മാറ്റം ലഭിച്ചു. പകരം എത്തിയ ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ച് ഈ കേസ് ഏപ്രില്‍ 13 ലേയ്ക്ക് മാറ്റി. സത്യം പറയുന്ന കോടതികളുടെ വായ തുന്നികെട്ടുകയാണെന്ന ആക്ഷേപം വ്യാപകമാണ്. രാജ്യത്തെ നിയമ വ്യവസ്ഥ തകിംെ മറിഞ്ഞിരിക്കുന്നു എന്ന ആക്ഷേപവും ഇല്ലാതില്ല.
ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്ക് ഇന്ന് വിരമിക്കുകയാണ്. എസ് എന്‍ ശ്രീവാസ്തവ ഐപിഎസ്സിനെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുതായി നിയമിച്ചിരിക്കുന്നത്. കലാപം തുടങ്ങിയ ഘട്ടത്തില്‍ ഇദ്ദേഹത്തെ പ്രത്യേക പൊലീസ് കമ്മീഷണറായി ചുധമതല ഏല്‍പ്പിച്ചിരുന്നു. കലാപകാരികള്‍ക്കൊപ്പം അമൂല്യ പട്നായിക്ക് ചേരുകയും അവരെ നയിക്കുകയും ചെയ്യുന്നതിന്‍റെ വീഡിയോ തെളിവുകളും പുറത്തു വന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് വ്യാപക ചര്‍ച്ചയാകും എന്ന കാര്യത്തില്‍ സംശയമില്ല.
അഭ്യന്തിര മന്ത്രി അമിത്ത് ഷായ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് പുറത്ത് വരുന്നത്. ഡല്‍ഹി കത്തമ്പോള്‍ അഭ്യന്തിര മന്ത്രി എന്തു ചെയ്യുകയാണെന്നാണ് ഉയരുന്ന ചോദ്യം. സോണിയാ ഗാന്ധിയുടെ നേത്യത്ത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ മഅിത്ത് ഷായെ മാറ്റണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കുറ്റപ്പെടുത്തി ശിവസേനയും രംഗത്ത് എത്തിയിട്ടുണ്ട്. ശിവസേനയുടെ മുഖപത്രമായ സാമനയില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലാണ് അമിത് ഷായുടെ നിഷ്ക്രിയത്വത്തെ ചോദ്യം ചെയ്തിരിക്കുന്നത്. കലാപം സംഭവിച്ച് മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ സര്‍ക്കാര്‍ നിരത്തുകളില്‍ ഇറങ്ങി ജനങ്ങളെ കാണാന്‍ വിട്ടതെന്ന് സാംനയുടെ എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി.
ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനും അനുയായികളുമാണ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥനായ അങ്കിത് വര്‍മ്മയുടെ കൊലപാതകത്തിന് കാരണമെന്ന് കുടുംബാംഗങ്ങള്‍ പരാതി ഉന്നയിച്ചു. താഹിറിന്‍റെ നാല് നില വീട്ടില്‍ നിന്ന് പെട്രോള്‍ ബോംബുകളും, ആസിഡും മറ്റും പോലീസ് പിടിച്ചെടുത്തു. എഫ്ഐആറില്‍ തുഷാറിനേയും പോലീസ് പ്രതി ചേര്‍ത്തു.
ഡല്‍ഹിയിലെ കലാപത്തിന് ഡല്‍ഹിക്ക് പുറത്ത് നിന്നാണ് അക്രമികള്‍ എത്തിയത്. കലാപത്തിന് വ്യാപകമായി തോക്കുകള്‍ ഉപയോഗിച്ചിരുന്നു എന്ന് പോലീസ് കണ്ടെത്തി. മരിച്ചവരിലും പരിക്കേറ്റവരിലും നിരവധി പേര്‍ക്ക് വെടിയേറ്റുള്ള പരിക്കുകളുണ്ട്. കലാപം നടന്ന പ്രദേശത്ത് നിന്ന് ഉപയോഗിച്ച 350 തിലേറെ വെടിയുണ്ടകള്‍ കണ്ടെടുത്തിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റിന് മുന്നില്‍ ഇന്ത്യയിലെ മുസ്ലീം തീവ്രവാദത്തെ കാണിക്കുവാന്‍ ആസൂത്രിതമായി നടപ്പിലാക്കിയ കലാപം ക്കൈവിട്ടു പോയതാണെന്ന സംസാരവും ഇല്ലാതില്ല.