നിക്കൂട്ടിനെ കണ്ടവരുണ്ടോ...?

നിക്കൂട്ടിനെ കണ്ടവരുണ്ടോ...?
കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്

ലോക പ്രശസ്ത പ്രസ്സ് ഫോട്ടോഗ്രാഫര്‍ നിക്ക് ഉൂട്ടിനൊപ്പം കേരളത്തില്‍ 14 ദിനങ്ങള്‍ ചിലവഴിച്ച് യാത്രചെയ്ത കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥിന്‍റെ അനുഭവ കുറിപ്പില്‍ നിന്ന്...

തിരുവനന്തപുരം വിജെടി ഹാളിന്‍റെ മുന്‍വശം. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 70ാം രക്ത സാക്ഷിത്ത്വ ദിനത്തിന്‍റെ ഭാഗമായി കേരള മീഡിയ അക്കാദമി നടത്തിയ കാര്‍ട്ടൂണ്‍ ഫോട്ടോ പ്രദര്‍ശനത്തിന്‍റെ സമാപനം. ഫോട്ടോയും, കാര്‍ട്ടൂണും സംഘടിപ്പിക്കുന്നതില്‍ കൂടെ നിന്ന സംത്യപ്തി പങ്കുവെയ്ക്കുന്നതിനിടയില്‍ മീഡിയ അക്കാദമി സെക്രട്ടറി കെ ജി സന്തോഷ് ചോദിച്ചു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉൂട്ട് മീഡിയ അക്കാദമി ഒരുക്കുന്ന രണ്ടാമത് അന്തര്‍ ദേശിയ പ്രസ്സ് ഫോട്ടോ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്നു. അദ്ദേഹത്തെ കേരളം ഒന്ന് കാണിക്കാന്‍ പത്ത് ദിവസത്തേയ്ക്ക് ഒന്ന് വരാമാ....? പത്ത് ദിവസം മാറി നില്‍ക്കുക അസാധ്യമാണെന്നും, ഞാനില്ലെന്നും തറപ്പിച്ച് പഉഞ്ഞു. വീട്ടില്‍ നിന്ന് അഞ്ച് ദിവസത്തിലേറെ ഒരിക്കല്‍ പോലും മാറി നില്‍ക്കാത്ത എനിക്ക് 10 ദിവസം എന്നത് വലിയ കാലയളവായിരുന്നു. പിന്നീട് ഈ വിവരം എനിക്ക് ഏറെ പ്രിയപ്പെട്ട ജേഷ്ഠ സഹോദരനും കാര്‍ട്ടൂണിസ്റ്റും സുഹ്യത്തുമായ കെ ഉണ്ണിക്യഷ്ണനുമായി പങ്കുവെച്ചു. ഇത്രയും വലിയ അവസരം നഷ്ടപ്പെടുത്തരുത്, നിക്കൂട്ട് എന്ന മനുഷ്യന്‍ ലേംാക ചരിത്രമാണ്... മണ്ടത്തരം കാണിക്കരുത്. ആദ്യമായി നിക്കൂട്ട് എന്ന് മീഡിയ അക്കാദമി സെക്രട്ടറിയില്‍ നിന്ന് കേട്ട ലേഖകന്‍ ഇന്‍റര്‍ നെറ്റ് സഹായം തേടി. ഗൂഗിളില്‍ തിരഞ്ഞു. നിക്ക് ഉൂട്ട്... ഉടന്‍ മീഡിയ അക്കാദമി സെക്രട്ടറിയും ജേഷ്ഠ സഹോദരനും കാര്‍ട്ടൂണിസ്റ്റും സുഹ്യത്തുമായ കെ ജി സന്തോഷിനെ വിളിച്ചു. എന്‍റെ തീരുമാനം മാറ്റി... ഞാന്‍ വരാം... പിന്നീട് സംഭവിച്ചത് എന്‍റെ ജീവിതാനുഭവത്തിലെ ചരിത്ര മുഹ്യത്തങ്ങള്‍...

11/03/2018
മാര്‍ച്ച് 7ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്കൂട്ടും, റൗള്‍ റോയും വിമാനം ഇറങ്ങി. തൊട്ട് പിന്നാലെ ഡല്‍ഹിയില്‍ നിന്ന് കേരള മീഡിയ അക്കാദമിയുടെ ക്ഷണപ്രകാരം ലേഖകനും എത്തി. മീഡിയ അക്കാദമി പ്രതിനിധിയായി നിക്കൂട്ടും റൗള്‍ റോയും മടങ്ങും വരെ കൂടെ ഉണ്ടാകണം, കേരളം കാണിക്കണം, പ്രമുഖരുമായി മുഖാമുഖം ഒരുക്കണം. അതായിരുന്നു എന്നില്‍ നിക്ഷിപ്തമായ കടമ. മാര്‍ച്ച് 10ന് ഔദ്യോഗിക ചടങ്ങുകള്‍ പൂര്‍ത്തിയായി. മാര്‍ച്ച് 11 മുതല്‍ കേരളം ചുറ്റുന്ന യാത്ര ആരംഭിക്കുന്നു.

പുലര്‍ച്ചെ അഞ്ചര മണിക്ക് ഹോട്ടല്‍ മുറിയില്‍ നിക്കൂട്ട് മുട്ടി. റൗള്‍ റോയ്ക്ക് നല്ല ചുമ. മരുന്ന് വാങ്ങണം, ഡോക്ടനെ കാണണം, പിന്നെ കടപ്പുറത്ത് പോയി കുറച്ച് ചിത്രങ്ങള്‍ പകര്‍ത്തണം. തിരുവനന്തപുരത്തെ അടുപ്പമുള്ള ഡോക്ടര്‍ സുരേഷാണ്. അദ്ദേഹം പീഡിയാട്രീഷനാണ്. ചുമയ്ക്കുള്ള മരുന്ന് നിര്‍ദ്ദേശിക്കാന്‍ അദ്ദേഹം മതി. രാവിലെ അദ്ദേഹത്തെ വിളിച്ചു. അടിയന്തിരമായി കാറുമായി ഒന്ന് വരാമോ...? അടുപ്പം കൂടുതലായതുകൊണ്ടാകണം ഏറെ താമസിയാതെ തന്നെ അദ്ദേഹം എത്തി. മരുന്ന് വാങ്ങാന്‍ ഡോക്ടര്‍ സുരേഷിന്‍റെ കൂടെ ഞങ്ങള്‍ പോയി. ഡോക്ടറുടെ കാറില്‍ തന്നെ ശംഖ്മുഖം ബീച്ചില്‍... കാനായുടെ പ്രതിമയും, മത്സ്യ തൊഴിലാളികളും, ബീച്ചിലെ ജനങ്ങളും അവരുടെ ക്യാമറയില്‍ ഒപ്പിയെടുത്തു. മടങ്ങി എത്തി നേരെ പോയത് വര്‍ക്കല ശിഗിരിയില്‍. അവിടെ വെച്ച് പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു. ചാത്തന്നൂരിന് സമീപമുള്ള പാരിപ്പള്ളി കൊടിമൂട്ടില്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ഗജമേളയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അവിടുന്ന് തന്നെ തിരക്കി. 41 ആനകളുണ്ട് 4 മണിയോടെ ആനകള്‍ അണിനിരക്കും. നാലരെയ്ക്കെങ്കിലും എത്തണം. കൊല്ലം സ്വദേശി കൂടിയായ മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബുവിനോട് വിവരങ്ങള്‍ ധരിപ്പിച്ചു. ഏറെ താമസിയാതെ പാരിപ്പള്ളിയില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായ വിവരങ്ങള്‍ ലഭിച്ചു. മലയാള കാര്‍ട്ടൂണിന്‍റെ ശതാബ്ദി ആഘോഷിക്കാന്‍ ഒരുങ്ങുന്ന വേള കൂടിയാണല്ലോ 2018. മലയാളത്തിലെ ആദ്യ കാര്‍ട്ടൂണ്‍ അച്ചടി മഷി പുരണ്ട പരവൂരിലായിരുന്നു ഉച്ച ഭക്ഷണവും താമസവും. അതുകൊണ്ട് തന്നെ കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ സംത്യപ്തിയും സന്തോഷവും തോന്നി. ഉച്ച ഭക്ഷണത്തിന് ശേഷം പാരിപ്പള്ളി കൊടിമൂട്ടില്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ഗജമേള കാണാന്‍ പുറപ്പെട്ടു. പരിപാടിയുടെ കോഡിനേറ്ററില്‍ ലേഖകനോടൊപ്പമുള്ള വീണാ ജനാര്‍ദ്ധനന്‍, പിആര്‍ഡി ഉദ്യോഗസ്ഥന്‍ രാജേഷ് ബോസ്, ഫോട്ടോഗ്രാഫര്‍ ജയന്‍ എന്നിവരാണ് കൂടെ ഉണ്ടായത്.

പാരിപ്പള്ളി ജംഗ്ഷനില്‍ എത്തിയപ്പോള്‍ വലിയ തിരക്ക്. രസകരമായ ഫ്ളോേട്ടുകള്‍... കാവടി... ഹൈവേയില്‍ ഉത്സവത്തിന്‍റെ അന്തരീക്ഷം. ഉത്സവപറമ്പിലേയ്ക്ക് ഇല്ലെന്ന് പറഞ്ഞ് വീണ ചേച്ചി തിരുവനന്തപുരത്തേയ്ക്ക് പോയി. ശേഷിച്ചത് ഞങ്ങള്‍ അഞ്ച് പേര്‍. ക്ഷേത്രഭാരവാഹികള്‍ ചെറു വഴികളിലൂടെ ഉത്സവ പറമ്പിലെത്തി. ത്യശ്ശൂര്‍ പൂരം നടക്കുന്ന വലിയ ഉത്സവ പറമ്പാകും എന്നാണ് കരുതിയത്. പക്ഷെ അങ്ങിനെ അല്ലായിരുന്നു. 41 ആനകള്‍ ഇവിടെ എങ്ങിനെ അണിനിരക്കും എന്ന ചോദ്യത്തിന് മറുപടിയായി ഒരു ക്ഷേത്ര ഭാരവാഹി പറഞ്ഞത് 41 ആനകളും ക്ഷേത്രമുറ്റത്ത് എത്തും. ഇതിനിടയില്‍ ഉച്ചഭാഷിണിയില്‍ നിന്ന് ഇങ്ങനെ കേള്‍ക്കുകയുണ്ടായി... ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്... പാരിപ്പള്ളി കൊടിമൂട്ടില്‍ ഭദ്രകാളി ക്ഷേത്രത്തിന്‍റെ ഗജമേളയില്‍ പങ്കാളിയാകാന്‍ ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്കൂട്ടും, റൗള്‍ റോയും ഇവിടെ എത്തി ചേര്‍ന്നിരിക്കുന്ന സന്തോഷ വിവരം അറിയിക്കുന്നു. ഇരുവരേയും ക്ഷേത്രാങ്കണത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു... ബാരിക്കേഡുകള്‍ക്ക് ഉള്ളിലേയ്ക്ക് സുരക്ഷിതമായി ക്ഷേത്രഭാരവാഹികള്‍ കയറ്റി നിര്‍ത്തി. ആനകള്‍ ഒന്നാന്നായി നെറ്റിപ്പട്ടം അണിഞ്ഞ് വന്നുകൊണ്ടിരിന്നു. ഓരോ ആനയുടെ ചുമരിലിലും നമ്പറുകള്‍ ഉണ്ടായിരുന്നു. എംഎല്‍എയും പ്രാദേശിക നേതാക്കളും ഉത്സവാഘോഷ കമ്മറ്റിക്കാരും തിടമ്പേറ്റുന്ന ആനയുടെ സമീപത്തേയ്ക്ക് ഞങ്ങളെ കൊണ്ടുപോയി. മേളം ശക്തമായി. തിക്കിലും തിരക്കിലും പെടാതെ ക്ഷേത്ര ഭാരവാഹികളും മറ്റും നിക്കൂട്ടിനും റൗളിനും മറ്റും ക്കൈകള്‍ കോര്‍ത്ത് സുരക്ഷ ഒരുക്കി. ഇതിനിടയില്‍ ലഹരിയുടെ അിമെയിലാകണം ഒരു വാളന്‍റിയര്‍ ലേഖകന്‍റെ മൊബൈല്‍ പിടിച്ച് വാങ്ങി വലിച്ച് ആള്‍കൂട്ടത്തിലേയ്ക്ക് വലിച്ചു. അയാളെ മറ്റ് രണ്ട് പേര്‍ സഹായിക്കാനും കൂടി. ക്ഷേത്രഭാരവാഹികളും മറ്റും തക്ക സമയത്ത് ഇടപെട്ടതിനാല്‍ മറ്റൊന്നും സംഭവിച്ചില്ല.

താളം മുറുകിയപ്പോള്‍ ഫോട്ടോഗ്രാഫര്‍ ജയന്‍ നിക്കൂട്ടിനെയും കൂട്ടി ജനങ്ങള്‍ക്കിടയിലേയ്ക്ക് പോയി. ജനങ്ങള്‍ ചെണ്ടയുടെ താളത്തില്‍ ക്കൈകള്‍ വീശി... ചിലര്‍ തോര്‍ത്ത് മുണ്ട് ഉയര്‍ത്തി പിടിച്ച് താളമിഞ്ഞു... ഇതൊക്കെ കണ്ട ആവേശത്തിലാകണം, തിങ്ങി നിറഞ്ഞ ക്ഷേത്ര മുറ്റത്തെ ജനങ്ങള്‍ക്കിടയിലേയ്ക്ക് ആറ് മണിയോടെ നിക്കൂട്ടും ഫോഞ്ഞോഗ്രാഫര്‍ ജയനും ഇറങ്ങി ചെന്നു. നല്ല കുറേ സ്നാപ്പുകള്‍ ഒപ്പിക്കാം എന്നായിരുന്നു അവരുടെ ലക്ഷ്യം. സമയം ഏറെ ചെന്നിട്ടും അവരെ കാണുന്നില്ല. പിആര്‍ഡി ഉദ്യോഗസ്ഥന്‍ രാജേഷും ഞാനും പരിസരത്ത് ആള്‍തിരക്കില്‍ നോക്കി. നിക്കൂട്ടിന് ഉയരം കുറവാണെങ്കിലും വെളുത്ത മുടി കാരണം കണ്ടെത്താന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് തിരഞ്ഞത്. നേരം ഇരുട്ടി തുടങ്ങി. റൗള്‍ റോയോട് കാര്യം അവതരിപ്പിച്ചു. അദ്ദേഹത്തിന് ആള്‍കൂട്ടം അസ്വസ്ഥത ഉണ്ടാക്കുന്നതായി പറഞ്ഞു. റിസോട്ടിലേയ്ക്ക് മടങ്ങാം എന്നും പറഞ്ഞു. കുറേ കാത്തിരുന്ന ശേഷം ഞങ്ങള്‍ ക്ഷേത്ര മുറ്റത്ത് നിന്ന് പുറത്തിറങ്ങി. ഒരു മണിക്കൂറിലേറെയായപ്പോള്‍ സംഗതി ഗൗരവത്തിലെടുത്തു. നിക്കൂട്ടിന്‍റെ ക്കൈവശവും, ജയന്‍റെ ക്കൈവശവും ഫോണില്ല. രാജേഷിനോട് അനൗണ്‍സ്മെന്‍റ് പോയിന്‍റില്‍ ചെന്ന് അനൗണ്‍സ് ചെയ്യാന്‍ ഏര്‍പ്പാടാക്കി. റൗള്‍ റോയെയും കൂട്ടി ഞാന്‍ പാരിപ്പള്ളി കവലയില്‍ പാര്‍ക്ക് ചെയ്ത കാറിനെ ലക്ഷ്യമാക്കി തിരക്കിലൂടെ നടന്നു. ഇതിനിടയില്‍ സ്വാഗതം പറഞ്ഞ ഉച്ചഭാഷിണിയിലൂടെ ഇങ്ങനേയും കേട്ടു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്കൂട്ടും, ജയനും ക്ഷേത്രപരിസരത്തുണ്ടെങ്കില്‍ മൈക്ക് പോയിന്‍റില്‍ എത്തി ചേരേണ്ടതാണ്...

വിവരം മറ്റൊരു കോഡിനേറ്ററായ വീണച്ചേിയെ അറിയിച്ചു. ഒരു മണിക്കൂറിലേറെയായി, നമുക്ക് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബുവിനെ അറിയിക്കണം. അവര്‍ അറിയിച്ചു. ഫോട്ടോഗ്രാഫിയില്‍ ഏറെ കമ്പവും മുന്‍പ് രണ്ട് തവണ ദേൗശിയ അവാര്‍ഡ് ഫോഞ്ഞോഗ്രാഫിയില്‍ ലഭിച്ചിട്ടുമുള്ള കേരള ഡിജിപി ലോക്നാഥ് ബഹറ ഈ സമയം രണ്ടാമത് അന്തര്‍ ദേശിയ ഫോട്ടോ പ്രദര്‍ശനം കാണുവാന്‍ കുടുംബത്തോടെ എത്തിയിട്ടുണ്ടായിരുന്നു. മുന്‍പ് അദ്ദേഹം ഒറ്റയ്ക്ക് പ്രദര്‍ശനം കാണാന്‍ വന്നതായിരുന്നു. വിഷയം ഡിജിപിയും അറിഞ്ഞു. സന്ദേശം പല വഴിക്ക് പോയി. ക്ഷേത്രത്തിലെ അനൗണ്‍സ്മെന്‍റ് തുടര്‍ന്നുകൊണ്ടിരുന്നു. നിക്കൂട്ടിനെ തിരയാന്‍ പടകളിറങ്ങി. ഇതിനിടയില്‍ റൗള്‍ റോയുമായി പരവൂരിലെ റിസോട്ടില്‍ ഞങ്ങളെത്തി. അതാ അവിടെ നിക്കൂട്ടും ജയനും. വിവരം എല്ലാവരേയും അറിയിച്ചു. തിരച്ചില്‍ നിന്നു. അനൗണ്‍സ്മെന്‍റ് നിന്നു. എല്ലാവര്‍ക്കും സമാധാനമായി. രണ്ട് മണിക്കൂര്‍ വെള്ളം കുടിച്ചത് മിച്ചമായി. പിറ്റേന്ന് മുതല്‍ നിക്കൂട്ടിന് പോലീസ് സംരക്ഷണവും ഗണ്‍ മാനും ഏര്‍പ്പാടാക്കിയത് ഡിജിപി നേരിട്ട് തന്നെ....

കേരളത്തില്‍ 14 ദിവസം സന്ദര്‍ശനം നടത്തിയ നിക്കൂട്ടിനെ രണ്ട് മണിക്കൂര്‍ കാണാതായത് അധികം ആരും അറിയാത്ത സംഭവമാണ്... പാരിപ്പള്ളി കൊടിമൂട്ടില്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ഗജമേളയ്ക്ക് എത്തിച്ച ഒരു ആന ആക്രമണം നടത്തിയ വാര്‍ത്ത പിറ്റേന്ന് പത്രത്തില്‍ വായിക്കാനും ഇടയായത് ഇവിടെ ചേര്‍ത്ത് വായിക്കണേ...