കുടിയേറ്റവും മലയാള സംസ്ക്കാരവും
കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്
പ്രവാസികളായി മാറി ഓരോരുത്തരം ജന്‍മനാട്ടില്‍ നിന്ന് എത്തപ്പെടുന്നത് ജീവിക്കുവാന്‍ വേണ്ടിയാണ്. ജീവിക്കുക എന്നത് സാമ്പത്തിക നേട്ടത്തിനാകാം, സാമൂഹ്യ പ്രവര്‍ത്തനത്തിനാകാം, കലാ പരിപോഷണത്തിനാകാം... അവര്‍ വന്നുകൊണ്ടിരിക്കും. പ്രവാസ വാസം മതിയാക്കി പലരും മടങ്ങി പോകുകയും ഉണ്ടാകും. ഇങ്ങനെ പ്രവാസിയാകാന്‍ വരുന്നവരും, അത് ഉപേക്ഷിച്ച് പോകുന്നവരും ഒരു ചക്രം പോലെ രണ്ടു വശത്തേയ്ക്കും തിരിഞ്ഞുകൊണ്ടിരിക്കുന്നു. അതില്‍ വ്യത്യസ്ഥരായവരെ ജനങ്ങള്‍ തിരിച്ചറിയും. അങ്ങനെ തിരച്ചറിയപ്പെട്ടവര്‍ നമ്മുടെ സമൂഹത്തില്‍ ഉന്നത നിലകളിലുണ്ട്. അത് സാഹിത്യമായാലും, കലയുടെ മേഖലയായാലും, മാധ്യമ പ്രവര്‍ത്തനമായാലും, രാഷ്ട്രീയമായാലും വേറിട്ടു നില്‍ക്കുന്ന കാഴ്ച്ച സമകാലീനമാണ്.
ഇങ്ങനെ വിവിധ മേഖലകളില്‍ കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന കുടിയേറ്റക്കാരായ മലയാളികളെയാണ് നമ്മള്‍ പ്രവാസികള്‍ എന്ന് വിളിക്കുന്നത്. അവര്‍ എത്തിപ്പെടുന്ന പുതിയ സമൂഹത്തില്‍ സ്വന്തം സംസ്ക്കാരത്തിന്‍റെ സംരക്ഷണം സ്വയം ഏറ്റെടുക്കുന്നു. ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി, മലയാള സംസ്ക്കാരം ഉയര്‍ത്തി പിടിക്കുന്ന പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് ഡല്‍ഹിയില്‍ ജീവിക്കുന്ന വ്യക്തി എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ ഡല്‍ഹിക്കാണ് ഇവിടെ നല്‍കുന്നത്. രസകരമായ ഒരു സംഭവ കഥയില്‍ നിന്ന് ആരംഭിക്കാം. 1952-ല്‍ രാജ്പഥിലൂടെ റിപബ്ലിക്ക് ദിനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് നീങ്ങിയ ഫ്ളോട്ടിലെ കാരണവരേയും കാരണവത്തിയേയും കണ്ടവരാരും ആ രംഗം മറക്കില്ല. 1950ല്‍ ഇന്ത്യ റിപബ്ലിക്കായി. 1951ല്‍ ആദ്യത്തെ റിപബ്ലിക്ക് ദിന ആഘോഷം വളരെ ലളിതമായാണ് നടത്തിയത്. എട്ട് കുതിരകളെ കെട്ടിയ വണ്ടിയില്‍ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് പട്ടാളത്തിന്‍റെ അകമ്പടിയോടെ കൊണാട്ട് സര്‍ക്കിള്‍ വഴി ഇര്‍വിന്‍ സ്റ്റേഡിയത്തില്‍ (ഇന്നത്തെ നാഷണല്‍ സ്റ്റേഡിയം) ഘോഷയാത്രയായി എത്തി. ഒന്നാം റിപബ്ലിക്ക് ആഘോഷം കാണാന്‍ വന്‍ ജനക്കൂട്ടമായിരുന്നു. ജനങ്ങളുടെ ആവേശം കണ്ടതുകൊണ്ടാകണം രണ്ടാമത്തെ റിപബ്ലിക്ക് പരേഡ് വിപുലമായി നടത്താന്‍ സര്‍ക്കാര്‍ തീരുമാനമായി.
പ്രതിരോധമന്ത്രാലയത്തെയാണ് പരേഡിന്‍റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം ഉണ്ടാകണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശവും വന്നു. പല സംസ്ഥാനങ്ങളും സ്വയം മുന്നോട്ട് വന്നു. കേരളത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെയാണ് സമീപിച്ചത്. കാര്‍ട്ടൂണിസ്റ്റ് ശങ്കറും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും തമ്മിലുള്ള സുഹൃത്ത്ബന്ധമാണ് ഇതിനു പിന്നിലെന്നത് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ... കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ തനിക്കു ലഭിച്ച അവസരം പാഴാക്കിയില്ല. ദില്ലിയില്‍ കഴിയുന്ന അവസരത്തില്‍ തികച്ചും ഒരു കേരളീയനായി തന്നെയാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. കേരളത്തിലെ ഒരു തറവാട്ടില്‍ പോകുന്ന പ്രതീതിയാണ് ശങ്കറിന്‍റെ വീട്ടില്‍ പോയാലെന്ന് എത്രയോ പ്രശസ്തര്‍ പില്‍ക്കാലത്ത് രേഖപ്പെടുത്തിയിരിക്കുന്നു. ശങ്കറിന്‍റെ പ്രിയ ശിഷ്യന്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടിയായിരുന്നു അന്ന് കേരളാ ക്ലബിന്‍റെ സെക്രട്ടറി. കേരളാ ക്ലബ്ബിലിരുന്ന് കാര്‍ട്ടൂണിസ്റ്റ് കുട്ടിയും മറ്റും ഒരു രൂപരേഖ ഉണ്ടാക്കി. രണ്ട് ഫ്ളോട്ടുകളാണ് കേരളത്തിന് അനുവദിക്കപ്പെട്ടത്. കേരള മാതൃകയിലുള്ള ഒരു വീടായിരിക്കണം ഒന്നാം ഫ്ളോട്ട്. കഥകളിയായിരിക്കണം രണ്ടാമത്തെ ഫ്ളോട്ട്. കുട്ടിയുടെയും സംഘത്തിന്‍റെയും ആശയത്തിന് ശങ്കറിന്‍റെ പച്ചക്കൊടിയും ലഭിച്ചു.
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ നേരിട്ട് നേതൃത്വം നല്‍കി പ്ലൈവുഡില്‍ കേരളമാതൃകയിലുള്ള ഒരുഗ്രന്‍ വീട് തയ്യാറാക്കി. തെങ്ങിന്‍റെയും മറ്റും കട്ടൗട്ടുകള്‍ ശങ്കര്‍ തന്നെയാണ് തയ്യാറാക്കിയത്. ദില്ലിയിലെ മലയാളി പെണ്‍കുട്ടികളെ സംഘടിപ്പിച്ച് കൈകൊട്ടിക്കളിയും ഇതിനിടയില്‍ ഒരുക്കി. ഓണാഘോഷം ചിത്രീകരിക്കുക എന്നതാണ് കുട്ടിയും കൂട്ടരും ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിളക്കും നിറപറയും എല്ലാം ഒരുക്കി. കാരണവരുടെ വേഷം ചെയ്യാന്‍ ശങ്കറിനെ എല്ലാവരും നിര്‍ദ്ദേശിച്ചു. പക്ഷെ കാരണവത്തിയായി ഒരാളെ കിട്ടിയില്ല. കാരണത്തിയാവാന്‍ പ്രായമായവര്‍ തയ്യാറായില്ല. ചെറുപ്പക്കാരികളാരെങ്കിലും കാരണവത്തിയാകാന്‍ തയ്യാറാകും എന്ന പ്രതീക്ഷയും അസ്ഥാനത്തായി. കേരളക്ലബ് സെക്രട്ടറി കാര്‍ട്ടൂണിസ്റ്റ് കുട്ടി തന്നെ ഒടുവില്‍ ഗുരു കൂടിയായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ നിര്‍ദ്ദേശപ്രകാരം കാരണവത്തിയാകാന്‍ തയ്യാറായി. കുട്ടി മീശ വടിച്ച് മേക്കപ്പിട്ട് കാരണവത്തിയായപ്പോള്‍ അന്തംവിട്ടത് ദില്ലി മലയാളികളാണ്. കാരണവത്തികള്‍ അയ്യടാന്നായി.... കുട്ടിയുടെ മേക്കപ്പ്മാന്‍ മറ്റാരുമായിരുന്നില്ല ശങ്കര്‍ തന്നെ.
അങ്ങനെ റിപബ്ലിക് ദിനത്തില്‍ കേരളവീടും കഥകളിയും നീങ്ങി. പെണ്‍കുട്ടികള്‍ കൈകൊട്ടി കളിയും ആണ്‍കുട്ടികള്‍ കോല്‍ കളിയുമായി കേരളത്തിന്‍റെ ഫ്ളോട്ടിന് മിഴിവേകി.കാരണവരായി ശങ്കര്‍ ഒരു വാക്കിങ്ങ് സ്റ്റിക്കുമായി എല്ലാം നോക്കി നിന്നു. കാരണവത്തിയായി കാര്‍ട്ടൂണിസ്റ്റ് കുട്ടി പെണ്‍കുട്ടികള്‍ക്ക് താളം പിടിച്ചു കൊടുത്തു. കഥകളി പകല്‍വെട്ടത്ത് തിമര്‍ത്താടി.... കേരളം ഏറെ ശ്രദ്ധിക്കപ്പെട്ടു. വന്‍ ഹിറ്റായി..... മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു..... കേരളത്തിന്‍റെ ഫ്ളോട്ടിനെക്കുറിച്ച് മാത്രമായിരുന്നില്ല വാര്‍ത്ത. കഥകളി അപമാനിക്കപ്പെട്ടു എന്ന മഹാകവി വള്ളത്തോളിന്‍റെ പ്രസ്താവനയും പിന്നീട് പത്രങ്ങളില്‍ വന്നു. ശങ്കറിനെയും കൂട്ടരേയും നഖശിഖാന്തം എതിര്‍ത്തുകൊണ്ട് വള്ളത്തോള്‍ പ്രസ്താവന ഇറക്കിയത് പകല്‍ വെട്ടത്തില്‍ കഥകളി അവതരിപ്പിച്ചതുകൊണ്ടാണ്. വള്ളത്തോളിന്‍റെ പ്രസ്താവന മലയാള പത്രങ്ങളില്‍ മാത്രമല്ല ദേശീയ പത്രങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടു. എന്തായാലും കേരളത്തിന്‍റെ ഫ്ളോട്ട് ഏറെ സംസാരവിഷയമായി. പല്‍ക്കാലത്ത് കേരളത്തിന്‍റെ സാംസ്കാരിക ചിഹ്നമായ കഥകളി ലോകമെങ്ങും പകല്‍ സമയത്ത് തന്നെയണ് ചുവട് വെയ്ക്കുന്നത്.
കഥകളി കേരളത്തില്‍ കലാമണ്ഡലത്തില്‍ പഠിപ്പിക്കുന്നത് പോലെ ഇന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിലും പഠിപ്പിക്കുന്നു. ഡല്‍ഹിയിലെ ഇന്‍റര്‍ നാഷണല്‍ കഥകളി സെന്‍ററില്‍ നിന്ന് ഓരോ വര്‍ഷവും അരങ്ങേറ്റം കുറിക്കുന്നത് നൂറോളം കുട്ടികളാണ്. ഇതില്‍ കഥകളി വേഷം കൂടാതെ , പാട്ട്, ചെണ്ട, ചുട്ടി തുടങ്ങിയവയും മുഖ്യ വിഷയമായി പഠിക്കുന്നു. കലാമണ്ഡലത്തിന് സമാനമായ നിലവാരവും, ചിട്ടകളും, ബഹുമാനവും തന്നെയാണ് ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്നത്. ഡല്‍ഹിയിലെ മലയാള സമൂഹം കേരള സംസ്ക്കാരം നഷ്ടപ്പെടാതിരിക്കാന്‍ പുതു തലമുറയിലേയ്ക്ക് പകരുന്നതിന്‍റെ ഉദാഹരണമാണ് ഇത്. സമാനമാണ് മറ്റ് കേരളീയ ന്യത്ത കലകളുടേയും, സംഗീതത്തിന്‍റേയും, വാദ്യ കലകളുടേയും കാര്യം. ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റ്, രസികപ്രിയ, വിഷ്ണുപ്രിയ നാട്യാലയം, സെന്‍റര്‍ ഫോര്‍ മോഹിനിയാട്ടം, ചിലങ്ക, തുടങ്ങിയ പ്രധാന കേന്ദ്രങ്ങളാണ്. ഇവരുടെ കലാ പ്രകടനങ്ങള്‍ ഡല്‍ഹിയിലെ കുടിയേറ്റ മലയാളി സംസ്ക്കാരം വിളിച്ചോതുന്നവയാണെന്നതില്‍ ഒരു സംശയവും വേണ്ട.
നമ്മുടെ കേരള സംസ്ക്കാരിക മണ്ഡലത്തില്‍ നാടകത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ കൂടുതല്‍ പ്രചാരം വന്നതോടെ സ്റ്റേജ് ഇനങ്ങളായ നാടശത്തിനും മറ്റ് കലാരൂപങ്ങള്‍ക്കും പ്രാധാന്യം നഷ്ടപ്പെടുകയുണ്ടായി. ഇതില്‍ ഏറ്റവും ക്ഷീണം സംഭവിച്ച കലാരൂപങ്ങളാണ് നാടകവും കഥാപ്രസംഗവും മറ്റും. ഇന്ന് അല്‍പ്പം മാറ്റം നാടകരംഗത്ത് ഉണര്‍വ്വ് സംഭവിച്ചതിന് പ്രവാസികളുടെ പങ്ക് വിസ്മരിക്കാന്‍ സാധിക്കില്ല. ഡല്‍ഹിയില്‍ ജനസംസ്ക്യതി എന്ന സാംസ്കാരിക സംഘടന വര്‍ഷങ്ങളായി നടത്തി വരുന്ന സഫ്ദര്‍ ഹാഷ്മി നാടകോത്സത്തിന് ലഭിക്കുന്ന സ്വീകാര്യത പ്രശംസനീയം തന്നെ. അതു കൊണ്ട് തന്നെ കുട്ടികളുടെ നാടകോത്സവത്തിനും തുക്കെമായി. ഇന്ന് കേരള സംഗീത നാടക അക്കാദമി പ്രവാസി നാടകോത്സവം സംഘടിപ്പിക്കുന്നത് ഇതിന്‍റെ വിജയം കണ്ടുകൊണ്ടായിരിക്കുമെന്ന് വിശ്വസിക്കേണ്ടതുണ്ട്. 2015 ഏപ്രില്‍ അഞ്ച് മുതല്‍ മെയ് 9 വരെ നാടകാചാര്യന്‍ ഓംചേരി എന്‍ എന്‍ പിള്ളയുടെ നവതി പ്രവാസി മലയാളികള്‍ ആഘോഷിച്ചത് അദ്ദേഹത്തിന്‍റെ 12 നാടകങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു കൊണ്ടായിരുന്നു. മറ്റ് ചെറിയ സംഘടനകളും നാടക അവതരണവുമായി രംഗത്ത് വരുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഡല്‍ഹിയില്‍ 25 മലയാള നാടകങ്ങളെങ്കിലും ഒരു വര്‍ഷം അരങ്ങില്‍ എത്തുന്നുണ്ട്. 2015ല്‍ ഓംചേരി അരങ്ങ് നടന്നതോടെ നാകങ്ങളുടെ എണ്ണം 35ല്‍ കൂടുതലായി മാറും.
കേരള സംസ്ക്കാരം നിലനിര്‍ത്തുന്നതിനായി ജനസംസ്ക്യതിയുടെ നേത്യത്വത്തില്‍ പത്ത് വര്‍ഷത്തിലേറെയായി മുടക്കമില്ലാതെ നടക്കുന്ന സര്‍ഗ്ഗോത്സവം ഇവിടെ എടുത്ത് പറയേണ്ട ഒന്നാണ്. സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തിന്‍റെ ചെറിയ പതിപ്പാണ് സര്‍ഗേഗ്ഗാത്സവം. ഇവിടെ കേരള കലാരൂപങ്ങള്‍, സാഹിത്യം കല എന്നീ ഇനങ്ങളില്‍ പ്രവാസികളായ മലയാളികളുടെ കുട്ടികള്‍ മാറ്റുരയ്ക്കുന്നു. ഡല്‍ഹി മലയാളി അസോസിയഷനും സമാനമായ കലോത്സവങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഇപ്പോള്‍ സാമുദായിക സംഘടനകളും ഇതേ പാത പിന്തുടരുന്നത് ആരോഗ്യകരമാണ് എന്ന് പറയട്ടെ. കേരള സര്‍ക്കാര്‍ ഇപ്പോള്‍ എല്ലാ വര്‍ഷവും കേളോത്സവം, കേരള പിറവി ആഘോഷം എന്നിവ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള പ്രമുഖ കലാസംഘങ്ങളോടൊപ്പം ഡല്‍ഹിയിലെ സംഘങ്ങളും അണിചേരുന്നതോടെ അത് വലിയ സാംസ്കാരിക കൂട്ടായ്മയായി മാറുന്നു.
കാര്‍ട്ടൂണ്‍, ചിത്രകല, ശില്‍പ്പകല, ഫോട്ടോഗ്രാഫി മേഖലകളിലും മലയാള സംസ്ക്കാരം പകര്‍ത്തിയെഴുതാന്‍ മലയാളികളുണ്ട്. ഇവ കൈകാര്യം ചെയ്യുന്ന വ്യക്തികളുടെ രിനകളില്‍ ഒളിഞ്ഞും തെളിഞ്ഞും മലാള സംസ്ക്കാരം കാണാവുന്നതാണ്. ചിത്രകലയില്‍ അവര്‍ ഉപയോഗിക്കുന്ന പച്ചപ്പ് നമ്മുടെ കേരളത്തിന്‍റെ പകര്‍പ്പാണ്. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ തുടക്കം കുറിച്ച പാവമ്യൂസിയത്തില്‍ നിന്ന് നിര്‍മ്മിക്കുന്ന കേരള കലകളുടെ ചെറുരൂപങ്ങള്‍ കേരള സംസ്ക്കാരം അന്യനാടകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന് ചെറുതല്ലാത്ത സംഭാനയാണ് ചെയ്യുന്നത്. ഇന്ത്യന്‍ കാര്‍ട്ടൂണ്‍ രംഗത്ത് മാത്രമല്ല മാധ്യമ രംഗത്തും മലയാളികളുടെ തലയെടുപ്പ് എടുത്ത് പറയേണ്ടത് തന്നെയാണ്.
കേരളത്തിന്‍റെ ഭക്ഷ്യ വിഭവങ്ങള്‍ നമ്മുടെ സംസ്ക്കാരത്തെ പ്രിയമേറിയതാക്കുന്നു. ഇന്ന് ലോകത്തിന്‍റെ ഏത് ഭാഗത്തും, കേരള ഭക്ഷ്യ വിഭവങ്ങള്‍ക്ക് പ്രത്യേക സ്ഥാനം തന്നെ നല്‍കപ്പെട്ടിട്ടുണ്ട്. ചൈനീസ് റെസ്റ്റോറന്‍റ്, പഞ്ചാബി റെസോയ്, എന്ന പോലെ സൗത്തിന്ത്യന്‍ റസ്റ്റോറന്‍റുകളുടെ എണ്ണം പട്ടണങ്ങളില്‍ കൂടുന്നത് ശ്രദ്ധിക്കേണ്ടതാണ്.
മലയാള സാഹിത്യത്തിന്‍റെ ഏത് മേഖല എടുത്താലും അവിടെ പ്രവാസികളുടെ സംഭാവന മുന്നിലായിരിക്കും. കഥയാവട്ടെ, കവിതയാകട്ടെ, നോവലാകട്ടെ, നാടകമാകട്ടെ, എല്ലായിടത്തും മുന്‍നരക്കാരില്‍ പ്രവാസികളോ, പ്രവാസ വാസം കഴിഞ്ഞ് മടങ്ങി എത്തിയവരോ ആയിരിക്കും. ഒ വി വിജയനും, വികെഎന്നും, കാക്കനാടനും തുടങ്ങി എത്രയോ പേര്‍ അങ്ങിനെ വന്ന് അരങ്ങൊഴിഞ്ഞവരാണ്. ഇന്ന് മുകുന്ദനും, കെ സച്ചിദാനന്ദനും, ആനന്ദും, ഓംചേരിയും പിന്‍മുറക്കാരായി നിലകൊള്ളുന്നു. മലയാളത്തിലെ എക്കാലത്തേയും ജനകീയ നോവലായ ആടുജീവിതം പ്രവാസി സാഹിത്യകാരനായ ബെന്ന്യാമന്‍റെ സംഭാവനയാണ്. ഇവരോരോരുത്തരുടെ രചനകളില്‍ പ്രവാസ ജീവിതവും കേരള സംസ്ക്കാരവും ഇടകലര്‍ന്ന് കിടക്കുന്നത് കാണാം. മുകുന്ദന്‍റെ ഡല്‍ഹിയിലെ അരവിന്ദനും, ബെന്ന്യാമന്‍റെ നജീമും മലയാളികളാണ. കേരള സംസ്ക്കാരം മനസിലിട്ട് പ്രവാസജീവിതം നയിച്ചവരാണ്. മലയാള ഭാഷയ്ക്ക് മാന്യമായ സൗന്ദര്യം നല്‍കാന്‍ പ്രവാസ സാഹിത്യകാരന്‍മാര്‍ക്ക് കൂടുതല്‍ കഴിഞ്ഞു എന്നതിന് തെളിവാണ് അവരുടെ രചനകളെല്ലാം തന്നെ.
മലയാള ഭാഷയ്ക്ക് സാഹിത്യം പോലെ സംഭാന നല്‍കുന്ന മറ്റൊരു മേഖലയാണ് മാധ്യമരംഗം. മാധ്യമലോകമാണ് നമ്മുടെ സംസ്ക്കാരത്തിന്‍റെ നിലനില്‍പ്പിനായി നെടും തൂണായി നില്‍ക്കുന്നത്. മലയാള സംസ്ക്കാരം നിലനിര്‍ത്തുന്നത് പോലെ നമുക്കിടയിലേയ്ക്ക് പാശ്ചാത്യവത്കരണത്തിനും സാഹിത്യവും, മാധ്യമവും കലയും എല്ലാം ഒരുപോലെ പങ്ക് വഹിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. ഇന്ന് നമ്മുടെ മലയാള സംസ്ക്കാരം പ്രവാസലോകത്ത് മുന്‍ കാലത്തേക്കാള്‍ ശക്തമായ സ്വാധീനം ഉണ്ടാകുന്നതിന് മാധ്യമങ്ങളുടെ പങ്ക് ഒന്നാമതാണ്. അതില്‍ ദ്യശ്യമാധ്യമങ്ങളാണ് കൂടുതല്‍ പങ്ക് വഹിക്കുന്നത്. ദ്യശ്യമാധ്യമങ്ങള്‍ വളര്‍ന്നതോടെ വായന മുരടിച്ചെന്ന് പറയുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. മാസികകളുടെ എണ്ണം തന്നെ പതിന്‍ മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നതായി കാണാം. ഓരോ മാധ്യമസ്ഥാപനവും സമൂഹത്തിന് ആവശ്യമായ വിവിധ വിഷയത്തില്‍ സമൂഹത്തിന് പ്രസിദ്ധീകരണങ്ങള്‍ വാരികയായും മാസികയായും എത്തിക്കുന്നു. കേരളത്തില്‍ ഒതുങ്ങിയിരുന്ന മാധ്യമങ്ങള്‍ പ്രവാസികള്‍ക്കായി പത്രങ്ങളുടെ എഡിഷനുകള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിപ്പിക്കുന്നു. കേരളസംസ്ക്കാരം കുടിയേറ്റ മലയാളികളിലേയ്ക്ക് അങ്ങിനെ മാധ്യമങ്ങള്‍ പകര്‍ന്ന് നല്‍കുന്നു. കേരളത്തിലെ നാട്ടിലെ ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ കുടുംബത്തോടെ യാത്ര ചെയ്യുന്ന പ്രവാസികള്‍ അതുകൊണ്ട് തന്നെ നാള്‍ക്കുനാള്‍ കൂടി വരികയാണ്. സ്വന്തം നാട്ടിലെ പെരുന്നാളിനും ഉത്സവത്തിനും പങ്കെടുത്തതിന്‍റെ സെല്‍ഫി ഫോാട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ കൂടുതലായി കാണാവുന്നതാണ്.
നമ്മുടെ നാട്, നമ്മുടെ ഭാഷ..എന്നത് വരു വികാരമാണ്. മറുനാട്ടിലായതിനാല്‍ നമ്മള്‍ മറുനാടന്‍ മലയാളികളാകുന്നു. സംസ്കാരവാഹിനിയാണ് ഭാഷ എന്നതായിരിക്കണം നമ്മുടെ ആദ്യത്തെ തിരിച്ചറിവ്. എങ്ങിനെയൊക്കെ സഞ്ചരിച്ചാലും മാതാവ്, മാതൃാഷ, മാതൃഭൂമി ഇവ മൂന്നിനോടുമുള്ള ബന്ധം ഓരോ മനുഷ്യനും ദൃഢവും ഋജുവുമാണ്. സ്വന്തം ഭാഷാ സംസ്കാരത്തില്‍ നിന്ന് അകന്നു കഴിയേണ്ടി വരുക എന്നതാണ് ഓരോ പ്രവാസിയുടേയും, പ്രവാസി കുടുംബങ്ങളുടേയും അവസ്ഥ. അന്യഭാഷാ സംസ്കാരങ്ങളുടെ നാട്ടില്‍ സ്വന്തം ഭാഷാസംസ്കാര രീതികള്‍ വച്ചു പുലര്‍ത്തുന്നത് അനൗചിത്യമാണെന്ന തെറ്റായ ധാരണയും നമ്മളില്‍ പലര്‍ക്കുമുണ്ട്. ഗൃഹാന്തരീക്ഷത്തില്‍ പോലും മാതൃഭാഷ ഉപയോഗിക്കാന്‍ മടിക്കുന്ന പ്രവാസി മാതാപിതാക്കളും നിരവധിയാണ്. എങ്കിലും സ്വന്തം നാടും വീടും വിട്ട് പ്രവാസജീവിതം നയിക്കുന്ന ഓരോ മലയാളിയേയും നിരന്തരം വേട്ടയാടുന്നത് ഗൃഹാതുരത്വമാണ് എന്നതും ഒരു സത്യമാണ്. പിറന്ന മണ്ണും ഉറ്റവരും ഉടയവരുമായ ബന്ധുമിത്രാദികളും നിറഞ്ഞ പഴയകാല ഓര്‍മകളും അവന്‍റെ മനസ്സിലെ നിരന്തരമായ നീറ്റലുകള്‍ തന്നെയാണ്. മറുനാട്ടില്‍ വ്യത്യസ്തമായ ജോലികളിലും വിവിധ സാമൂഹ്യ സാഹചര്യങ്ങളിലും ജീവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് നിത്യജീവിതത്തില്‍ വീട്ടിലൊഴികെ മറ്റെല്ലായിടത്തും ഉപയോഗിക്കേണ്ടി വരുന്നത് ഇംഗ്ലീഷും ആ പ്രദേശത്തെ പ്രാദേശിക ഭാഷയുമാണ്. മാതൃഭാഷാ പരമായ ഒരു പ്രതിസന്ധി അവരുടെ മക്കള്‍ നേരിടുന്നതും അതുകൊണ്ടു തന്നെയാണല്ലോ?
ഭാഷാപഠനമെന്ന പ്രവര്‍ത്തനങ്ങളും മറ്റും ഇങ്ങിനെ എങ്ങുമെത്താതെയുള്ള ഒരു സാഹചര്യത്തില്‍ നിലനിന്നിരുന്ന സമയത്താണ് മലയാളഭാഷാ പഠനകേന്ദ്രങ്ങള്‍ എന്ന ആശയം ഉരുത്തിരിയുന്നത്. അതിനു കാരണങ്ങളുമുണ്ട്. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമായി താമസമുറപ്പിച്ച മലയാളികള്‍ക്ക് പല സംഘടനകളും, അമ്പലം, പള്ളി തുടങ്ങിയ ദേവാലയങ്ങളും അവയോടനുബന്ധിച്ച പരിപാടികക്കും ചടങ്ങുകളിലും മലയാളം ഒഴിച്ചുനിര്‍ത്തുക സാധ്യമായിരുന്നില്ല. മലയാള ഭാഷയുടേയും സംസ്കാരത്തിന്‍റെയും ആചാരാനുഷ്ഠാനങ്ങളുടേയും ആവശ്യകത ഇത്തരുണത്തില്‍ ഏറി വന്നപ്പോള്‍ മാതൃഭാഷയും സംസ്കാരവുമായുള്ള സവിശേഷമായ ബന്ധം നിലനിര്‍ത്താനുള്ള പ്രതിപത്തി വളര്‍ന്നു വന്നു. ക്രമേണ അനന്തര തലമുറകളിലേക്ക് ഈ അറിവുകള്‍ പകര്‍ന്നു നല്‍കാനുള്ള ഒരു ശ്രമം അനിവാര്യമാണെന്നുള്ള തിരിച്ചറിവോടെ ഡല്‍ഹി മലയാളികളുടെ സംഘടിതമായ ശ്രമഫലമായാണ് മലയാള പഠന കേന്ദ്രങ്ങള്‍ തുടങ്ങിയത്. ഇത് പ്രവാസികളില്‍ കേരള സംസ്ക്കാരതോട് അടുപ്പിക്കുക മാത്രമല്ല തലമുറകള്‍ക്ക് ഭാഷാ പഠനം അനിവാര്യമാണെന്ന തോന്നലുണ്ടാക്കി.
ഡല്‍ഹി മലയാളഭാഷാ പഠനകേന്ദ്രങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ സംരംഭത്തിലേക്ക് നിരവധി പുതിയ പഠനകേന്ദ്രങ്ങളും സാരഥികളും അദ്ധ്യാപകരും കൈകോര്‍ത്തു. ഡല്‍ഹി മലയാള ഭാഷാ പഠന പ്രവര്‍ത്തക സമിതിയും അവരുടെ മേഖലാ കോര്‍ഡിനേറ്റര്‍മാരും പഠന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2006ല്‍ ആദ്യമായി പരീക്ഷ നടത്തി. ആദ്യത്തെ മൂന്നു വര്‍ഷവും വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കേരള മുഖ്യമന്ത്രി നേരിട്ടാണ് കുട്ടികള്‍ക്കു വിതരണം ചെയ്തത്. ഈ വിജയാഘോഷ വേളയില്‍ കുട്ടികളുടേയും അദ്ധ്യാപകരുടേയും ആവേശം നേരിട്ടു കണ്ട അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദനാണ് ആഗോളവ്യാപകമായി ഈ സംരംഭം എത്തിക്കാന്‍ വേണ്ട ശ്രമങ്ങള്‍ ഉടനെ ആരംഭിക്കുമെന്ന നിര്‍ണ്ണായകമായ പ്രഖ്യാപനം നടത്തിയത്. ഇതിനിടെ പഠനകേന്ദ്രങ്ങളിലെ കുട്ടികള്‍ക്കായി കലാമത്സരങ്ങളും ഹയര്‍ ഡിപ്ളോമയില്‍ എ+ വാങ്ങി വിജയം വരിച്ച കുട്ടികള്‍ക്ക് കേരളത്തിലേക്ക് ഒരു പഠനയാത്രയും സര്‍ക്കാര്‍ അനുമതിയോടെ സംഘടിപ്പിക്കാന്‍ കഴിഞ്ഞുവെന്നതും അഭിമാനത്തോടെ ഓര്‍ക്കുന്നു.കേരള സര്‍ക്കാരിന്‍റെ അംഗീകാരത്തോടെ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമായി നിരവധി മലയാളഭാഷാ പഠന കേന്ദ്രങ്ങള്‍ പിന്നീട് തുറന്നു. മലയാളം മിഷന്‍ സര്‍ക്കാര്‍ രൂപീകരിച്ചു. പില്‍ക്കാലത്ത് അത് രാഷ്ട്രീയവത്കരിക്കപ്പെട്ടതോടെ പ്രവാസികളുടെ പഴയ ആവേശം കെട്ടടങ്ങി. കുടിയേറ്റ മലയാളികളുടെ സംസ്ക്കാരം നില നിര്‍ത്തുന്നതിന് മലയാള ഭാഷയ്ക്കുള്ള പങ്ക് നിര്‍ണ്ണായകമാണ്. അതിലെ രാഷ്ടീയം കാന്‍സറായി പടര്‍ന്നിരിക്കുന്നു. അത് നീക്കം ചെയ്യുക എന്നത് നമ്മുടെ കടമയാണെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് അവസാനിപ്പിക്കുന്നു.