നേതാക്കളുടെ തകരുന്ന സുരക്ഷാ കവചം
സുധീർ നാഥ്
മുന്നിലും പിന്നിലും അലാറം മുഴക്കി കാറിന്റെ ജനലിലൂടെ തോക്കുമുന പുറത്തിട്ട് ചീറിപ്പായുന്ന എസ്ക്കോട്ട് ഒരു അഭിമാന ചിഹ്നമായി നമ്മുടെ പല നേതാക്കളും കണ്ടിരുന്നു. താമസിക്കുന്ന വീടിന് മുന്നിൽ സെക്യൂരിറ്റി ചെക്കിക്കും മെറ്റൽ ഡിറ്റക്ക്റ്ററും കർശനമാക്കിയ എത്രയോ നേതാക്കൾ നമ്മൾക്കുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്കായും, രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കായും പ്രവർത്തിക്കേണ്ട ഇവരൊക്കെ കാലങ്ങളായി നമ്മുടെ രാജ്യത്തെ ചിലരുടെ സ്റ്റാറ്റസ് സിമ്പളായി ഉപയോഗിക്കപ്പെട്ടുന്നു. ജനങ്ങളുടെ സുരക്ഷ അപകടമാകും വിധം മാറായിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ ജനങ്ങളുടെ സുരക്ഷയ്ക്കായി തിരികെ വിളിച്ചിരിക്കുന്നു.
രാജ്യത്ത് ഇനി എസ് പി ജി സെക്യൂരിറ്റിയുള്ള ഏക വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാകും. മുൻപ് സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് എസ് പി ജി സെക്യൂരിറ്റി ഉണ്ടായിരുന്നു. 3000 പേരായിരുന്നു നാല് പേരുടെ സുരക്ഷയ്ക്കായി പല സുരക്ഷാ വിഭാഗത്തിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എസ്പി ജി യിൽ ഉണ്ടായിരുന്നത്.
മുൻ പ്രധാനമി മൻമോഹൻ സിംഗ് അടക്കം പലരുടേയും എസ്പി ജി സെക്യൂരിറ്റി മൂന്ന് മാസം മുൻപ് പിൻവലിച്ചിരുന്നു. ഇവർക്കെല്ലാം ഇസഡ് പ്ലസ് സുരക്ഷയാണ് ഇനി നൽകുക.
പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാ ഗാന്ധി കൊലചെയ്യപ്പെട്ടതോടെയാണ് ' സ്പെഷൽ പ്രാട്ടക്ഷൻ ഫോഴ്സ് (എസ് പി ജി ) രൂപം കൊള്ളുന്നത്. 1988ൽ ഇന്ത്യൻ പാർലമെന്റാണ് എസ് പി ജി ആക്റ്റ് അംഗീകരിച്ചത്. 1988 ജൂൺ 2നാണ് എസ് പി ജി രൂപം കൊണ്ടത്.
എസ് പി ജി സുരക്ഷയുള്ള വ്യക്തി പങ്കെടുക്കുന്ന പ്രദേശം 24 മണിക്കൂർ മുൻപായി അവർ ഏറ്റെടുക്കും. ഇപ്പോൾ എസ് പി ജി സെക്യൂരിറ്റി ഉള്ള പ്രധാനമന്ത്രിയോടൊപ്പം ബുള്ളറ്റ് പ്രൂഫായ ആഡംബര വാഹനങ്ങളായ മൂന്ന് ബിഎംഡബ്ല്യൂ, 7 സീരീസ്, രണ്ട് റേഞ്ച് റോവർ, 8 - 10 ബിഎംഡബ്ല്യൂ എക്സ്5, ആറ് ടൊയോട്ട ഫോർച്യൂണർ, രണ്ട് മെർസിഡിസ് ബെൻസ് സ്പ്രിൻസർ ആംബുലൻസ് എന്നിവയാണുണ്ടാകുക.
ഇസഡ് പ്ലസ് സെക്യൂരിറ്റി എന്നാൽ എൻ എസ് ജി അഥവാ ബ്ലാക്ക് കാറ്റ് സുരക്ഷ എന്നർത്ഥം. 36 കമാന്റോകളായിരിക്കും ഒരു സമയം വിഐപി യോടൊപ്പം ഉണ്ടാകുക. ഇത് 55 കമാന്റോകൾ വരെ ആകാം. പരിപാടിയുടെ വലിപ്പം നോക്കിയാണ് ഇത് തീരുമാനിക്കുക.
പല തലങ്ങളിലായാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയം സുരക്ഷാ വിഭാഗത്തെ തിരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി സുരക്ഷാ വിഭാഗത്തെ നേതാക്കളുടെ സുരക്ഷാ ജോലിയിൽ നിന്ന് പിൻവലിക്കുന്ന കാഴ്ച്ച കാണുകയാണ്. ഇതിൽ അമർഷമുള്ള നേതാക്കളും ഇല്ലാതില്ല. സ്റ്റാറ്റസ് സിബളുകൾ ഇല്ലാത്തത് ഒരു കുറച്ചിലാണല്ലോ ....