യേശുദാസ് @ 80

യേശുദാസ് @ 80

സീതാറാം യച്ചൂരി / ആനന്ദ്
1976ല്‍ ചിത്ത് ചോര്‍ എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി പാടിയ പാട്ടാണ് സിപിഎം ജനറല്‍ സെക്രട്ടറി യച്ചൂരിക്കും എഴുത്തച്ഛന്‍ പുരസ്ക്കാര ജേതാവ് ആനന്ദിനും യേശുദാസിനെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരുന്ന പാട്ട്.
ഗോരി തേരാ ഗാവ് ബെടാ പ്യാരാ,
മേ തോ ഗയാ മാരാ,
ആക്കേ യഹാരേ...

എം എ ബേബി
വയലാര്‍ രാമവര്‍മ്മ എഴുതി ജി ദേവരാജന്‍ സംഗീതം പകര്‍ന്ന
മനുഷ്യന്‍ മതങ്ങളെ സ്യഷ്ടിച്ചു,
മതങ്ങള്‍ ദൈവങ്ങളെ സ്യഷ്ടിച്ചു...
എന്ന ഗാനമാണ് എം എ ബേബിക്ക് ഏറെ ഇഷ്ടം. 1972ല്‍ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് പുരസ്കാരം ലഭിക്കുകയുണ്ടായി. ഈ ഗാനത്തിനാണ് യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.

ബിനോയ് വിശ്വം
വയലാര്‍ രാമവര്‍മ്മ എഴുതി ജി ദേവരാജന്‍ സംഗീതം പകര്‍ന്ന യക്ഷി എന്ന ചിത്രത്തിലെ
സ്വര്‍ണ്ണ ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍...

ഓംചേരി എന്‍ എന്‍ പിള്ള
ശബരിമലയിലും മറ്റ് അയ്യപ്പ ക്ഷേത്രങ്ങളിലും ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് കേള്‍പ്പിക്കുന്ന കീര്‍ത്തനമാണ് ഹരിവരാസനം എന്നു തുടങ്ങുന്നത്. ഓംചേരിക്ക് യേശുദാസിനെ ഓര്‍ക്കുമ്പോര്‍ യേശുദാസ് പാടിയ ഹരിവരാസനമാണ് ഓര്‍മ്മ വരുന്നത്. സ്വാമി വിമോചനാനന്ദ് 1955 ല്‍ ശബരിമലയില്‍ ആദ്യമായി ഈ കീര്‍ത്തനം ആലപിച്ചതിന് ശേഷം, ഇക്കാലമത്രയും ഹരിവരാസനം പാടിയാണു ക്ഷേത്രനടയടയ്ക്കുന്നത്. സ്വാമി വിമോചനാനന്ദയുടെ പരിശ്രമഫലമായി ഹരിവരാസനം അയ്യപ്പന്‍റെ ഉറക്കുപാട്ടായി അംഗീകരിക്കപ്പെട്ടു. 1975 ല്‍ സ്വാമി അയ്യപ്പന്‍ എന്ന സിനിമ പുറത്തിറങ്ങിയതോടെ ആണ് ഈ കീര്‍ത്തനം ജനശ്രദ്ധ ആകര്‍ഷിച്ചത്.
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യ ന?ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

റസൂല്‍ പൂക്കുട്ടി
1977ല്‍ നിറകുടം എന്ന ചിത്രത്തിന് വേണ്ടി ബിച്ചു തിരുമല എഴുതി യേശുദാസ് പാടി അഭിനയിച്ച
നക്ഷത്രദീപങ്ങള്‍ തിളങ്ങി
നവരാത്രി മണ്ഡപമൊരുങ്ങി...
എന്ന ഗാനമാണ് ഓസ്ക്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിക്ക് പ്രിയം.

എ കെ ആന്‍റണി
യേശുദാസിന്‍റെ എല്ലാ പാട്ടുകളും തനിക്ക് പ്രിയപ്പെട്ടതാണെന്നാണ് എകെ ആന്‍റണി പറഞ്ഞത്. പക്ഷെ യേശുദാസ് പാടിയ ഒരു കീര്‍ത്തനമുണ്ട്, ശ്രീനാരായണ ഗുരു എഴുതിയാണത്. അത് എന്നെ വല്ലാതെ സ്വാദീനിച്ചിട്ടുണ്ട്.
ജാതി ഭേദം മത ദ്വേഷം, ഏതുമില്ലാതെ സര്‍വ്വരും,
സോദരത്വേന വാഴുന്ന, മാതൃകാ സ്ഥാനമാണിത്

എം മുകുന്ദന്‍
1985ല്‍ പുറത്തിറങ്ങിയ നീലകടമ്പ് എന്ന ചിത്രനിന് കെ ജയകുമാര്‍ എഴുതി രവീന്ദന്‍ സംഗീതം പകര്‍ന്ന
കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി
ഗുണദായിനി സര്‍വ്വ ശുഭകാരിണി
കാതരഹൃദയ സരോവര
നിറുകയില്‍ ഉദയാങ്കുലിയാകൂ...
എന്ന ഗാനമാണ് മയ്യഴിയുടെ കഥാകാരന് ഏറെ പ്രിയം.

ഡി സി രവി
മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍, മധു മുട്ടം രചനയും, എം.ജി.രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ
പലവട്ടം പൂക്കാലം
വഴിതെറ്റി പോയിട്ടങ്ങൊരുനാളും
പൂക്കാമാങ്കൊമ്പില്‍...
എന്ന പാട്ട് ഡി സി രവിക്ക് എത്ര കേട്ടാലും മതിവരാത്ത ഒന്നാണ്.

കാവാലം ശ്രീകുമാര്‍
അഹം എന്ന ചിത്രത്തിന് വേണ്ടി ഗായകന്‍ കൂടിയായ കാവാലം ശ്രീകുമാറിന്‍റെ പിതാവായ കാവാലം നാരായണ പണിക്കര്‍ എഴുതി രവീന്ദന്‍ സംഗീതം നല്‍കിയ
നിറങ്ങളേ പാടൂ കളമിതിലെഴുതിയ
ദിവ്യാനുരാഗ സ്വരമയലഹരിതന്‍
ലയഭരവാസന്ത നിറങ്ങളേ പാടൂ...
എന്ന ഗാനം പ്രിയപ്പെട്ടതാണ്.

സലിം കുമാര്‍
ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കി, പി ഭാസ്ക്കരന്‍ പ്രസാദം എന്ന സിനിമയ്ക്ക് രചിച്ച യേശുദാസ് പാടിയ
പുലയനാര്‍ മണിയമ്മ
പൂമുല്ലക്കാവിലമ്മ
കലമാന്‍റെ മിഴിയുള്ള കളിത്തത്തമ്മ
എന്ന ഗാനമാണ് സലിം കുമാറിന്‍റെ പ്രിയപ്പെട്ടത്.

ബിജു നാരായണന്‍
ഗാനമേള വേദികളില്‍ ബിജു നാരായണന്‍ ഏറ്റവും കൂടുതല്‍ പാടിയ പാട്ടാണ്
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായഹ്നം പോലെ
തെളിദീപം കളിനിഴലില്‍
കൈക്കുമ്പിള്‍ നിറയുമ്പോള്‍...
ഹിസ് ഹൈനസ് അബ്ദുള്ളയിലെ രവീന്ദന്‍ ചിട്ടപ്പെടുത്തിയ കൈത്രപ്രത്തിന്‍റെ ഈ ഗാനത്തോട് ബിജുവിന് കൂടുതല്‍ സ്നേഹം.