പാര്‍ലമെന്‍റ് സ്ട്രീറ്റ് / 2020 ഫെബ്രുവരി 15

പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2020 ഫെബ്രുവരി 15

കര്‍ണ്ണാടകയില്‍ കര്‍സേവ നടക്കുമോ...?
300 വര്‍ഷങ്ങളോളം മുസ്ലീം സമുദായം ആരാധന നടത്തിയ ബാബറി മസ്ജീദ് 1949ല്‍ പൂട്ടിക്കുകയും, 1992ല്‍ അത് കര്‍സേവയിലൂടെ തകര്‍ക്കുധകയും ചെയ്തത് നമ്മള്‍ കണ്ടു. ഇപ്പോള്‍ കര്‍ണ്ണാടകയില്‍ ക്രിസ്തുവിന്‍റെ പ്രതിമാ നിര്‍മ്മാണത്തെ എതിര്‍ത്ത് കൊണ്ട് ഹിന്ദുഭീകരവാദികള്‍ എത്തിയിരിക്കുന്നു. ക്രിസ്തു ദേവന്‍റെ 114 അടി ഉയരമുള്ള പ്രതിമ കര്‍ണ്ണാടകയിലെ കപലപേട്ടയില്‍ മുനീഷ്വാര ബേട്ട മലയില്‍ നിര്‍മ്മിക്കാന്‍ 2019 ഡിസംബര്‍ 25ന് കോണ്‍ഗ്രസ്സ് നേതാവ് ഡികെ ശിവകുമാര്‍ തുടക്കം കുറിച്ചതാണ്. അവിടെ റയരുന്ന പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ഒന്നായിരിക്കും എ!ാണ് പറയുന്നത്. സ്ഥലം എംഎല്‍എയും വ്യവസായുമായ ശിവകുമാര്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 10 ഏക്കര്‍ ഭൂമി 10 ലക്ഷത്തിന് വാങ്ങിയാണ് ക്രിസ്ത്യന്‍ വിഭാഗത്തിന് പ്രതിമ നിര്‍മ്മിക്കാന്‍ സ്ഥലം സംഭാവന ചെയ്തത്. ക്ഷേത്ര നിര്‍മ്മാണത്തിനും, ക്ഷേത്രങ്ങളുടെ നവീകരണത്തിനും തന്‍റെ മണ്ഡലത്തില്‍ താന്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ശിവകുമാര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് പുറത്ത് ക്രിസ്തുവിന്‍റെ പ്രതിമ നിര്‍മ്മിക്കുന്നതിന് എതിര്‍പ്പില്ലെന്നാണ് ആര്‍എസ്എസ് നേതാവ് ഭട്ട് പ്രതികരിച്ചത്. ഹിന്ദുക്കളെ ക്രിസ്തു മതത്തിലേയ്ക്ക് ആകര്‍ഷിക്കുവാനാണ് ക്രിസ്തു പ്രതിമ ഉപകരിക്കൂ എന്നാണ് ഭട്ടിന്‍റെ ആക്ഷേപം. പക്ഷെ 2020 ജനുവരി 13 മുതല്‍ കര്‍ണ്ണാടകയിലെ ഹിന്ദു ജാഗരണ്‍ വേദിക്ക് പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്. ക്രിസ്തുവിന്‍റെ പ്രതിമ നിര്‍മ്മിക്കുന്ന സ്ഥലം തിരികെ വാങ്ങണമെന്നാണ് അവരുടെ ആവശ്യം. പ്രതിമ നിര്‍മ്മാണം തടയണമെന്നും, നിര്‍മ്മാണം തുടര്‍ന്നാല്‍ വന്‍ പ്രക്ഷോഭം ഉണ്ടാക്കുമെന്നും, പ്രതിമ തകര്‍ക്കുമെന്ന ഭീഷണിയും അവിടെ ഉയര്‍ന്ന് കഴിഞ്ഞിരിക്കുന്നു. ക്രിസ്തു പ്രതിമ ഉയരാന്‍ അനുവദിക്കല്ലെന്ന് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കയാണ്. രാമക്ഷേത്രം തകര്‍ത്തത് പോലൊരു അന്തരീക്ഷമാണ് അവിടെ ഉയരുന്നത്.

ദി എക്കണോമിസ്റ്റിന്‍റെ നിരീക്ഷണം
ലോക മാധ്യമ രംഗത്ത് ദി എകണോമിസ്റ്റ് മാസികയ്ക്ക് വലിയ സ്വീകാര്യതയാണുള്ളത്. എക്ണോമിസ്റ്റ് പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ക്ക് രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക രംഗത്ത് വലിയ ചര്‍ച്ചയാകുക പതിവാണ്. അസഹിഷ്ണുതയുടെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തെ മോദി അപായത്തിലാക്കുന്നു (കിീഹേലൃമിേ കിറശമ  ഒീം ങീറശ ശെ ലിറമിഴലൃശിഴ വേല ംീൃഹറچെ യശഴഴലെേ റലാീരൃമര്യ) എന്ന തലക്കെട്ടിലുള്ള ജനുവരി 23ന്‍റെ ദ എക്കണോമിസ്റ്റിന്‍റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് ഇപ്പോള്‍ ഡല്‍ഹിയിലെ പാര്‍ലമെന്‍റ് സ്ട്രീറ്റിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് ദ എക്കണോമിസ്റ്റ് മാഗസിന്‍. മോദിയും ബിജെപിയും ചേര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ തകര്‍ക്കുകയാണെന്ന് മാസിക വിമര്‍ശിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ നരേന്ദ്രമോദി ഭിന്നിപ്പുണ്ടാക്കുന്നു, എന്ന പേരിലാണ് എക്കണോമിസ്റ്റിന്‍റെ പുതിയ ലക്കത്തിലെ കവര്‍ സ്റ്റോറി. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് എക്കണോമിസ്റ്റ് മാസികയുടെ വിമര്‍ശനം. പ്രധാനമന്ത്രി ഒരു ഹിന്ദുരാഷ്ട്രം പണിയുമോയെന്ന് ഭയപ്പെടുകയാണ് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് മുസ്ലീങ്ങളെന്നും ലേഖനം പറയുന്നു. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള നീക്കം 130 കോടി ജനങ്ങളെ കഷ്ടത്തിലാക്കും. രജിസ്റ്റര്‍ നടപടി വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്നതാണ്. പൗരത്വ ലിസ്റ്റ് തയ്യാറായാലും എതിര്‍പ്പുകള്‍ തുടരുമെന്നും ലേഖനം പറയുന്നു. ലേഖനത്തിനെതിരെ ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. എക്കണോമിസ്റ്റിന്‍റെ എഡിറ്റര്‍മാര്‍ ഇപ്പോഴും കൊളോണിയല്‍ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നാണ് ബിജെപി നേതാവ് വിജയ് ചൗത്തായ്വാലെ പ്രതികരിച്ചത്. ടൈം മാഗസിന്‍ 2019 മേയില്‍, മോദിയെ ഡിവൈഡര്‍ ഇന്‍ ചീഫ് (വിഭജന നേതാവ്) എന്നാണ് വിശേഷിപ്പിച്ചത്. അന്ന് ആീ്യരീഠേേശാല എന്ന പേരില്‍ ടൈം മാഗസിന്‍ ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ട് മോദി അനുകൂലികള്‍ ട്വിറ്റര്‍ പ്രചരണം നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ ദ എക്കണോമിസ്റ്റിനെ ബഹിഷ്കരിക്കാന്‍ ഉണ്ടാക്കിയ ഹാഷ് ടാഗ് തെറ്റി, മോദി അനുകൂലികള്‍ക്ക് തന്നെ തിരിച്ചടിയായി. ആീ്യരീഋരേേീിീാ്യ (സമ്പദ് വ്യവസ്ഥയെ ബഹിഷ്കരിക്കുക) എന്നാണ്...!

സര്‍വ്വകലാശാലകള്‍ കാവി ഉപേക്ഷിക്കുന്നോ....?
രാജ്യത്തെ സര്‍വ്വകലാശാലകളില്‍ ബിജെപി വിരുദ്ധ തരംഗം ഉണ്ടായി എന്നാണ് മനസിലാകുന്നത്. ഡല്‍ഹിയിലെ സര്‍വ്വകലാശാലകളിലെല്ലാം വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ കുറേ നാളുകളില്‍ ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കിയത് നാം കേട്ടു. രാജ്യത്തെ മറ്റ് സര്‍വ്വകലാശാലകള്‍ അത് ഏറ്റ് പിടിക്കുകയാണുണ്ടായത്. 30 വര്‍ഷത്തോളം സമരം ചെയ്യാത്ത ഡല്‍ഹിയിലെ പ്രശസ്തമായ സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കി ആസാദി വിളിച്ചത് ചര്‍ച്ചയായിരുന്നു. ഏറ്റവും ഒടുവില്‍ ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയില്‍ എസ്എഫ്ഐ  ബാപ്സ (ബിര്‍സ, അംബേദ്കര്‍, ഫൂലെ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍) സഖ്യത്തിന് മികച്ച വിജയം. സര്‍വകലാശാലയില്‍ എസ്എഫ്ഐ യൂണിറ്റ് രൂപീകരിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലാണ് ഈ വിജയം. അഞ്ച് സ്റ്റുഡന്‍റ്സ് യൂണിയന്‍ കൗണ്‍സില്‍ സീറ്റുകളില്‍ നാലും എസ്എഫ്ഐ സഖ്യം നേടി. എബിവിപിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല. രാജ്യത്ത് അടുത്ത കാലത്ത് നടന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത് ഇന്ത്യന്‍ ഭൂപടത്തില്‍ നിന്ന് ബിജെപി മേല്‍ക്കൈ കുറയുന്നതാണ്. പുതിയ വോട്ടര്‍മാരാണ് ഭാവി തീരുമാനിക്കുക എന്നതും, സര്‍വ്വകലാശാലാ തിരഞ്ഞെടുപ്പ് ഫലവും കൂട്ടി വായിക്കേണ്ടതാണ്.

പുതിയതിനാണ് തിളക്കം
രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ വരെ പുതുക്കി പണിയുമോ എന്നാണ് പാര്‍ലമെന്‍റ് സ്ട്രീറ്റിലെ സംസാരം. അതിന് കാരണവുമുണ്ട്. അന്തര്‍ ദേശിയ പ്രദര്‍ശനങ്ങള്‍ക്കായി പണിത പ്രഗതി മൈതാന്‍ പൂര്‍ണ്ണമായും പൊളിച്ചു നീക്കി പുതിയത് പണിതുകൊണ്ടിരിക്കുന്നു. പതിറ്റാണ്ടുകളായി തല ഉയര്‍ത്തി നില്‍ക്കുന്ന യുദ്ധ സ്മാരകമായിരുന്ന ഇന്ത്യാ ഗേറ്റ് ഒരു നോക്കുകുത്തി മാത്രമാണിപ്പോള്‍. തൊട്ടടുത്ത് പുതുതായി നിര്‍മ്മിച്ച യുദ്ധ സ്മാരകത്തിലാണ് ഈ വര്‍ഷം മുതല്‍ റിപ്പബ്ലിക്ക് ദിനത്തില്‍ പുഷ്പ ചക്രം സമര്‍പ്പിക്കപ്പെട്ടത്. പഴയ പാര്‍ലമെന്‍റ് മന്ദിരം സൗകര്യമില്ലെന്നാണ് കണ്ടെത്തല്‍. അതുകൊണ്ട് പുതുതായി പാര്‍ലമെന്‍റ് മന്ദിരം നിര്‍മ്മിക്കുവാന്‍ തുടങ്ങുന്നു എന്നതാണ് മറ്റൊരു വാര്‍ത്ത. ഇപ്പോഴുള്ള വട്ടത്തിലുള്ള പാര്‍ലമെന്‍റ് മന്ദിരത്തിന് പകരം ത്രികോണത്തിലുള്ള പാര്‍ലമെന്‍റ് മന്ദിരമാണ് ഉയരുക. ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും രാജ്പഥിന്‍റെ ഇരുവശങ്ങളിലും ഉയരാന്‍ പോകുന്ന ബഹുനില കെട്ടിടത്തിലേയ്ക്ക് മാറും. ഡല്‍ഹിയില്‍ പുതുതായി ഒട്ടേറെ പ്രതിമകള്‍ ഉയരുമെന്നാണ് ലഭ്യമായ വിവരം. ആരുടെയൊക്കെ പ്രതിമകളാണ് ഉയരുക എന്നത് ജനങ്ങള്‍ക്ക് ഊഹിക്കാന്‍ മാത്രമേ പറ്റൂ. കാരണം അത് പ്രഖ്യാപിച്ചിട്ടില്ല.

കീര്‍ത്തി ചക്ര ലഭിച്ച തീവ്രവാദി പോലീസ് സൂപ്രണ്ട്...
കീര്‍ത്തി ചക്ര നല്‍കി രാജ്യം ആദരിച്ച ജമ്മു കാശ്മീരിലെ പോലീസ് ഓഫീസര്‍ ദാവീന്ദര്‍ സിംഗ് ഇന്ന് രാജ്യമാകെ ചര്‍ച്ച ചെയ്യപ്പെടുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളുടെയൊപ്പം പിടിക്കപ്പെട്ട ജമ്മു ആന്‍ഡ് കാശ്മീര്‍ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് ദാവീന്ദര്‍ സിങ്ങിന്‍റെ കേസ് ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍ ഐ എ) അന്വേഷിക്കും. വര്‍ഷങ്ങളായി തീവ്രവാദികളെ സംരക്ഷിച്ച് വന്ന വ്യക്തിയാണ് ദാവീന്ദര്‍ എന്നത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ റജിസ്റ്ററിനും എതിരായ പ്രക്ഷോഭം കത്തിനില്‍ക്കുകയും മറുവശത്ത് റിപ്പബ്ലിക് ദിന പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വേളയിലാണ് ദാവീന്ദര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. തീവ്രവാവാദികള്‍ക്കൊപ്പം ജമ്മുവിലേക്കും അവിടെ നിന്നും ഡല്‍ഹിയിലേക്ക് പോകാനും പദ്ധതിയിട്ട യാത്ര ഭംഗിയായി അവസാനിച്ചെങ്കില്‍ മറ്റൊരു ഭീകരാക്രമണം ഡല്‍ഹിയില്‍ നടക്കുമായിരുന്നു. തീവ്രവാദം, വാസ്തവത്തില്‍ ഇന്ന് ഇന്ത്യയില്‍ അനുദിനം അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ബഹുമുഖ ബിസിനസ്സ് സംരംഭമാണെന്ന് പ്രമുഖ പ്രധിരോധ രംഗത്തെ മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫ് അഭിപ്രായപ്പെടുന്നു. അതിന് അദ്ദേഹം പറയുന്ന കാരണങ്ങള്‍ ഇതൊക്കെയാണ്. അക്രമം പടര്‍ന്ന് പിടിക്കുന്നതിനനുസരിച്ച് നേട്ടം കൊയ്യുന്ന വിഘടനവാദികള്‍, ബങ്കറുകളും കോട്ടകളും അതിര്‍ത്തി മതിലുകളും നിര്‍മ്മിക്കുന്ന കരാറുകാര്‍, സുരക്ഷാ ഏജന്‍സികളുടെ അടങ്ങാത്ത വിശപ്പിനെ തീറ്റുപ്പോറ്റുന്ന ആയുധ വ്യാപാരികള്‍, മെഡലുകളും സ്ഥാനക്കയറ്റങ്ങളും നേടുന്ന സൈനിക ഉദ്യോഗസ്ഥര്‍, തങ്ങള്‍ കൊലപ്പെടുത്തുന്ന തീവ്രവാദികളുടെ ഗ്രേഡിനനുസരിച്ച് അധിക ആനൂകൂല്യങ്ങള്‍ നേടുന്ന പോലീസ് ഉദ്യോഗസ്ഥര്‍, ആക്രമണങ്ങള്‍ വ്യാപിക്കുന്നതിനനുസരിച്ച് ശക്തി വര്‍ധിക്കുന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ ആവശ്യമുള്ള എല്ലാവരില്‍ നിന്നും പണം സമ്പാദിക്കുന്ന ഇന്‍ഫോര്‍മാര്‍. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നതിലേക്ക് നയിച്ച 2001ലെ പാര്‍ലമെന്‍റ് ആക്രമണവും ജനുവരി 11ലെ അറസ്റ്റും തമ്മില്‍ നിഗൂഢമായ സമാനതകളുണ്ടെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. പാര്‍ലമെന്‍റ് ആക്രമണ കേസില്‍ പിടിക്കപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിയവെ 2004ല്‍ അഫ്സല്‍ ഗുരു തന്‍റെ അഭിഭാഷകനെഴുതിയ കത്തില്‍, ദാവീന്ദര്‍ സിംഗിന്‍റെ പേരുണ്ട്. പാര്‍ലമെന്‍റ് ആക്രമണത്തില്‍ പിടിക്കപ്പെട്ട പാക്കിസ്ഥാനി പൌരനായ മുഹമ്മദിന് ഡല്‍ഹിയില്‍ ഫ്ളാറ്റ് വാടകയ്ക്കേടുത്ത് കൊടുക്കാനും ഒരു കാര്‍ വാങ്ങിക്കൊടുക്കാനും ദാവീന്ദര്‍ സിംഗ് തന്നോടു ആവശ്യപ്പെട്ടു എന്നാണ് കത്തില്‍ അഫ്സല്‍ ഗുരു എഴുതിയിരുന്നത്. തീവ്രവാദികളെ രാജ്യ തലസ്ഥാനത്തേക്ക് അയച്ചത് ദാവീന്ദര്‍ സിങ്ങാണെന്ന് അഫ്സല്‍ ഗുരു വെളിപ്പെടുത്തിയിരുന്നു. താന്‍ ദാവീന്ദറിനാല്‍ ചതിക്കപ്പെടുകയായിരുന്നു എന്ന് അഫ്സല്‍ ഗുരു പറഞ്ഞിരുന്നു. അന്ന് ആരും അത് കാര്യമായി എടുത്തില്ല. രാജ്യസ്നേഹിയായ പോലീസ് ഓഫീസര്‍ എന്നാണ് അന്ന് എല്ലാവരും ദാവീന്ദറെ പുകഴ്ത്തിയത്. പിന്നീട് 2013 ഫെബ്രുവരി 9 നു അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റി.