പ്രയാഗ്രാജിലെ കുംഭമേള
സുധീര്‍ നാഥ്
(ഫോട്ടോ: മുകേഷ് മേനോന്‍)
ഭാരതത്തിന്‍റെ ഏറ്റവും പ്രബലമായ സാംസ്കാരികവും, പൈതൃകവുമായ തീര്‍ത്ഥാടന ഉത്സവമാണ് കുംഭമേള. മകരസംക്രാന്തി ദിനമായ 2019 ജനുവരി 15 മുതല്‍ മഹാ ശിവരാത്രി ദിനമായ മാര്‍ച്ച് 4 വരെയാണ് മഹാ കുംഭമേള നടക്കുന്നത്. ഈ വര്‍ഷത്തെ കുംഭമേളയ്ക്ക് വര്‍ണ്ണപകിട്ടായ തുടക്കമാണ് കുറിച്ചിരിക്കുന്നത്. യുനെസ്കോയുടെ പൈതൃക പട്ടികയില്‍ കുംഭമേള ഇടം പിടിച്ചിട്ടുണ്ട് എന്നത് അതിന്‍റെ പ്രാനാന്യത്തെയാണ് വിളിച്ചോതുന്നത്. കുംഭമേള ഭാരതത്തിലെ അത്യപൂര്‍വ്വ ആഘോഷങ്ങളില്‍ ഒന്നാണെന്ന് നിസംശയം പറയാം. കുംഭമേളയിലെ ആദ്യ സ്ഥാനം നാഗസന്യാസിമാര്‍ക്കാണ്. മരംകോച്ചുന്ന തണുപ്പത്ത് പൂര്‍ണ്ണ നഗ്നരായി, ദേഹം മുഴുവന്‍ ഭസ്മം പൂശി ത്രിശൂലം പിടിച്ച് നടക്കുന്ന ഇവര്‍ പുലര്‍ച്ചെ നദിയില്‍ സ്നാനം ചെയ്യും. ഇവര്‍ ശിവ ഭക്തരാണ്. ഇവരുടെ സ്നാനം കഴിഞ്ഞേ മറ്റുള്ളവര്‍ പുണ്യസ്നാനം നടത്തൂ.
പ്രയാഗ്രാജില്‍ ഇപ്പോള്‍ ഹര്‍ ഹര്‍ മഹാദേവ്... എന്ന ശരണം വിളികള്‍ മാത്രമേ അന്തരീക്ഷത്തില്‍ ഉയര്‍ന്ന് കേള്‍ക്കൂ. കുംഭമേളയുടെ ആദ്യ ദിവസമായ ജനുവരി 15ലെ മകരസംക്രാന്തി ദിനത്തില്‍ ഒന്നേകാല്‍ കോടി ഭക്തജനങ്ങള്‍ ത്രിവേണീ സംഗമത്തില്‍ എത്തിയതായാണ് കണക്ക്. 15ന് പുലര്‍ച്ചെ മൂന്ന് മണിയോടെ വാദ്യഘോഷങ്ങള്‍ മുഴങ്ങി, മുടികെട്ടഴിച്ച്, പൂര്‍ണ്ണനഗ്രായി, ദേഹമാസകലം ഭസ്മം പൂശി, ഹര്‍ ഹര്‍ മഹാദേവ് എന്ന് ഉച്ചത്തില്‍ വിളിച്ച് നാഗസന്യാസിമാര്‍ ത്രിശൂലവുമായി സ്നാനം ചെയ്യാന്‍ ത്രിവേണി സംഗമത്തിലേയ്ക്ക് ഘോഷയാത്രയായി എത്തി. അവര്‍ക്ക് പിന്നാലെ പതിനായിരകണക്കിന് ഭക്തജനങ്ങളും ഉണ്ടായിരുന്നു. ത്രിവേണി സംഗമത്തില്‍ നാഗസന്യാസിമാരുടെ സ്നാനത്തിന് ശേഷം ഭക്തജനങ്ങള്‍ക്കായിരുന്നു ഉൂഴം.
മുന്‍ വര്‍ഷങ്ങളെക്കാള്‍ ഇത്തവണത്തെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍ ഔദ്യോഗികമായി ഭിന്നലിംഗക്കാരുടെ കൂട്ടായ്മ കുംഭമേളയുടെ ഭാഗമാകുന്നു എന്നതാണ്. 2015ല്‍ രൂപം കൊണ്ട കിനാര്‍ അകണ്ട എന്ന സംഘടയിലെ അംഗങ്ങള്‍ ലക്ഷമി നാരായണ്‍ ത്രിപാഠിയുടെ നേത്യത്ത്വത്തിലാണ് കുംഭമേളയില്‍ ഇത്തവണ എത്തിയത്. ആദ്യമായാണ് തങ്ങളെ സമൂഹം അംഗീകരിക്കുകയും, കുംഭമേളയില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നത് എന്നത് വലിയൊരു അംഗീകാരമായി കാണുന്നതായി ത്രിപാഠി പറഞ്ഞു.
പുരാണവുമായി ബന്ധപ്പെട്ട ഒന്നിലേറെ ഐതിഹ്യങ്ങളാണ് കുംഭമേളയെ പറ്റി ഉള്ളത്. ഓണത്തെ കുറിച്ച് നമുക്കും അങ്ങിനെ തന്നെയാണല്ലോ. ഓണത്തെ കുറിച്ച് ഒട്ടേറെ വ്യത്യസ്ഥ ഐതീഹങ്ങള്‍ നമുക്കുണ്ട്. ദേവന്‍ മാരും അസുരന്‍മാരും അമ്യത് സ്വന്തമാക്കാന്‍ നടത്തിയ യുദ്ധത്തിലേക്കാണ് കുംഭമേളയുടെ ഐതിഹ്യം ചെന്നെത്തി നില്‍ക്കുന്നത്. അമൃത് തേടി ദേവന്‍മാരും, അസുരന്‍മാരും പാലാഴി കടഞ്ഞ പുരാണമാണ് കുംഭമേളയുടെ കഥാപശ്ചാത്തലം. ഒടുവില്‍ പാലാഴി കടഞ്ഞ് അമ്യത് ലഭിച്ചു. അമൃതിനായി ദേവന്‍മാരും അസുരന്‍മാരും തമ്മിലുള്ള പിടിവലിയില്‍ നാല് നദികളില്‍ നാല് തുള്ളി അമൃത് തുളുമ്പിപ്പോയി എന്നാണ് ഒരു സങ്കല്‍പ്പം. ഇതാണ് കുംഭമേളയുടെ ഐതിഹ്യത്തിന് പിന്നില്‍ എന്ന് പലരും വിശ്വസിക്കുന്നു. ഹരിദ്വാറില്‍ ഗംഗാ നദിയിലും, പ്രയാഗ്രാജില്‍ ഗംഗാ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനത്തും, നാസിക്കില്‍ ഗോദാവരി നദിയിലും, ഉജ്ജയനിയില്‍ ക്ഷിപ്രാ നദിയിലുമാണ് അമ്യത് വീണതെന്ന് വിശ്വസിക്കുന്നു.
ഇതേ കഥയ്ക്ക് മറ്റൊരു വാദമുള്ളത് പാലാഴി ദേവന്‍മാരും, അസുരന്‍മാരും ചേര്‍ന്ന് കടഞ്ഞപ്പോള്‍ ലഭിച്ച അമൃത് തന്ത്രപൂര്‍വ്വം ദേവന്‍മാര്‍ കയ്യിലാക്കി എന്നതാണ്. അത് പിന്നീട് ദേവന്‍മാരും അസുരന്‍മാരും തമ്മിലുള്ള യുദ്ധത്തിലാണ് കൊണ്ടെത്തിച്ചത്. 12 ദിവസത്തോളം നീണ്ടു നിന്ന യുദ്ധത്തിനൊടുവില്‍ അസുര സേന തോറ്റു. ഗരുഡന്‍ ഈ അമൃത കുംഭത്തെ മഹാമേരു പര്‍വ്വതത്തിന്‍റെ അടിയില്‍ കുഴിച്ചിട്ടു. ഈ അമൃതിന്‍റെ മര്‍ദ്ദത്തിന്‍റെ ഫലമായി ഓരോ പന്ത്രണ്ട് വര്‍ഷം കൂടുമ്പോളും അതിന്‍റെ ഒരു അംശം ഭൂമിക്കടിയില്‍ കൂടി ഈ നാല് പുണ്യ സങ്കേതങ്ങളിലെ നദീജലത്തില്‍ കലരും എന്നാണ് വിശ്വാസം. ഗംഗാ, പ്രയാഗ് (ഗംഗാ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനം), ഗോദാവരി, ക്ഷിപ്രാ നദി എന്നിവയാണ് നാല് പുണ്യ നദികള്‍. ഈ സമയം ഈ നദികളില്‍ മുങ്ങി കുളിച്ചാല്‍ ജന്മ ജന്മാന്തരങ്ങളായി ചെയ്ത് പോയിട്ടുള്ള സകല പാപങ്ങളില്‍ നിന്നും മോചനം നേടി മോക്ഷം പ്രാപിക്കാനാകും എന്നാണ് വിശ്വാസം.
ദേവന്‍മാരും, അസുരന്‍മാരും പാലാഴി കടഞ്ഞപ്പോള്‍ കിട്ടിയ അമ്യത് ഗരുഡന് സൂക്ഷിക്കാന്‍ നല്‍കി. ഗരുഡന്‍ ഈ അമൃത് നാല് പാത്രങ്ങളിലാക്കി ഈ നാല് നദീതീരങ്ങളിലാണ് കുഴിച്ചിട്ടത് എന്നും ഒരു കഥ പ്രചാരത്തിലുണ്ട്. ഈ കഥയേതായാലും ഇതിലെല്ലാമുള്ളത് അമൃതുമായുള്ള ബന്ധമാണ്. ഒപ്പം ഭാരതീയ സംസ്കൃതിക്ക് നദീ ആരധനയുമായുള്ള അഭേദ്യമായ ബന്ധവും ഇവിടങ്ങളിലെല്ലാം ഒരു പോലെ കാണാം.
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പ്രയാഗ്, ഹരിദ്വാര്‍, ഉജ്ജ്വെന്‍, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്. മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ ഈ നാല് ഇടങ്ങളിലായി കുംഭമേളയും, ആറു വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും, അലഹബാദിലും അര്‍ദ്ധ കുംഭമേള നടക്കുന്നു. 12 വര്‍ഷം കൂടുമ്പോളാണ് പൂര്‍ണ്ണ കുംഭമേള നടക്കുന്നത്. ഇങ്ങിനെ 12 പൂര്‍ണ കുംഭമേളകള്‍ക്ക് ശേഷം അതായത് 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേള ഏറ്റവും പ്രധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. 2013ല്‍ മഹാകുംഭമേള നടന്നു. അടുത്ത മഹാകുംഭമേള 20157ല്‍ മാത്രമേ നടക്കൂ. മനുഷ്യന്‍റെ ഒരു വര്‍ഷം ദേവന്മാരുടെ ഒരു ദിവസം ആണെന്നാണ് സങ്കല്‍പ്പം. അവരുടെ പന്ത്രണ്ടു ദിവസം നമ്മുടെ പന്ത്രണ്ടു വര്‍ഷമാണ് എന്ന് ചുരുക്കം. നദീതട സംസ്കാരത്തിലുള്ള സനാതന സംസ്കൃതി നദീ ആരാധനയ്ക്ക് കൊടുത്ത പ്രാധാന്യമാണ് കുംഭമേളകള്‍ പോലുള്ള പൈതൃക ഉത്സവങ്ങള്‍ക്ക് കാരണം.
ഇപ്പോള്‍ പ്രയാഗ്രാജില്‍ തുടങ്ങിയിരിക്കുന്ന കുംഭമേള ആറ് വര്‍ഷത്തെ ഇടവേളയില്‍ വരുന്ന അര്‍ദ്ധ കുംഭമേളയാണ്. സ്വച്ഛ് കുംഭ്, സുരക്ഷിത കുംഭ്... എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഈ വര്‍ഷത്തെ കുംഭമേള സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. മൂന്ന് പുണ്യനദികളായ ഗംഗയും, യമുനയും, സരസ്വതിയും സംഗമിക്കുന്ന ത്രിവേണി സംഗമത്തില്‍ കുംഭമേള സമയത്ത് സ്നാനം ചെയ്യുന്നത് മഹാഭാഗ്യമായാണ് ഹിന്ദുമത വിശ്വാസികള്‍ കരുതുന്നത്. പതിനായിരത്തോളം താത്കാലിക ഇടത്താവളങ്ങള്‍ സര്‍ക്കാര്‍ ഭക്തര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൊടും തണുപ്പിലും പ്രയാഗിലേയ്ക്ക് പതിനായിരകണക്കിന് ഭക്തരാണ് പുണ്യ സ്നാനം ചെയ്യാന്‍ ഇപ്പോള്‍ എത്തികൊണ്ടിരിക്കുന്നത്.
ഭാരതത്തിലെ ആത്മീയ ആചാര്യന്‍മാരായ സന്യാസി സമൂഹങ്ങളെല്ലാം ഈ 48 ദിവസം പ്രയാഗില്‍ തമ്പടിക്കും എന്നതാണ് കുംഭമേളയെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്. മഞ്ഞ് പുതഞ്ഞ് കിടക്കുന്ന ഹിമാലയസാനുക്കളില്‍ ഘോര തപസനുഷ്ഠിക്കുന്ന മഹാ താപസന്‍മാരും ഈ പുണ്യസ്നാനത്തിന്നായി പ്രയാഗില്‍ എത്തിച്ചേരും. അവര്‍ക്ക് പുറമെ ഈ നാളുകളില്‍ എത്തിച്ചേരുന്ന വിശ്വാസി സമൂഹ മടക്കം ഏതാണ്ട് 15 കോടി ജനങ്ങളാണ് ഈ 48 ദിവസം കൊണ്ട് പ്രയാഗില്‍ പുണ്യ സ്നാനത്തിനായി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നത്. വൈവിദ്ധ്യ പൂര്‍ണ്ണമാര്‍ന്ന ഇത്തരം ആചാരാനുഷ്ഠാനങ്ങളാണ് ഭാരതീയ സംസ്കൃതിയുടെ അടിത്തറയായി കണക്കാക്കപ്പെടുന്നത്. പഞ്ചഭൂതങ്ങളിലൊന്നായ ജലത്തെയാണ് ഇവിടെ ആരാധിക്കുന്നത്. ഈ പ്രകൃത്യാരാധനാ തത്വമാണ് കുംഭമേള ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാന സന്ദേശം.
കുംഭമേളയോടനുബന്ധിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്കും, സൗകര്യങ്ങള്‍ക്കും 4200 കോടി രൂപയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇത്തവണ ചിലവഴിച്ചിരിക്കുന്നത്. 2013ലെ മഹാകുംഭമേളയ്ക്ക് 1300 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവഴിച്ചത്. 3200 ഹെക്ടര്‍ സ്ഥലത്താണ് ഇത്തവണ കുംഭമേള നടക്കുക. മുന്‍ വര്‍ഷങ്ങളില്‍ 1600 ഹെക്ടര്‍ സ്ഥലത്തായിരുന്നു ചടങ്ങുകള്‍ നടന്നിരുന്നത്. 1.23 ലക്ഷം കക്കൂസുകളാണ് കുംഭമേളയ്ക്ക് എത്തുന്നവര്‍ക്കായി പ്രയാഗ്രാജില്‍ സര്‍ക്കാര്‍ പുതുതായി നിര്‍മ്മിച്ചിരിക്കുന്നത്. 20,000 കേന്ദ്രങ്ങള്‍ മാലിന്യ നിക്ഷേപ സൗകര്യങ്ങള്‍ പുതുതായി സ്ഥാപിച്ചു. സന്യാസി സമൂഹത്തിനായി പ്രത്യേക ടെന്‍റുകള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കായി 4000 അത്യാതുനിക സൗകര്യങ്ങളോടു കൂടിയ ടെന്‍റുകളാണ് തുറന്നിരിക്കുന്നത്. ഇത് കൂടാതെ സാധാരണക്കാര്‍ക്കാരായ തീര്‍ത്ഥാടകര്‍ക്കായി വിശ്രമ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.
കുംഭമേള നക്കുന്ന ഇടങ്ങള്‍ വ്യത്തിയായി സൂക്ഷിക്കാന്‍ 11,000 ജീവക്കാരെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. പ്രയാഗ്രാജിലെ ചുമരുകളില്‍ മനോഹരമായ ചിത്രങ്ങള്‍ ഹൈന്ദവ ചരിത്ര കഥകള്‍ പറയും. സുരക്ഷയ്ക്കായി 25,000 പോലീസ് ഉദ്യോഗസ്ഥരും, നൂറ് കണക്കിന് പ്രാധമിക ആരോഗ്യ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. ആവശ്യത്തിന് വെള്ളവും, ഭക്ഷണവും ലഭ്യമാക്കുവാന്‍ നടപടികള്‍ എടുത്തിരിക്കുന്നത് അഭിനന്ദാര്‍ഹമാണ്. 1700 ഏക്കറില്‍ നിന്ന് ഇത്തവണ 3200 ഏക്കറിലേയ്ക്ക് കുംഭമേളയുടെ വിസ്ത്രിതി വര്‍ദ്ധിപ്പിച്ചത് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ആള്‍ക്കൂട്ടത്തില്‍ പെട്ട് മരണമടയുന്ന സംഭവങ്ങള്‍ക്ക് ഒരുപരിധിവരെ ഇത് ആശ്വാസമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ മികച്ച സൗകര്യങ്ങളാണ് ഇത്തവണ കുംഭമേളയ്ക്കായി ഒരുക്കിയിരിക്കുന്നതെന്ന് ചുരുക്കം.
ഇത്തവണ കുംഭമേള കാണാന്‍ പന്ത്രണ്ട് കോടിയിലേറെ പേര്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ത്രിവേണി സംഘമത്തില്‍ സ്നാനം ചെയ്യാന്‍ വരുന്നവരും, കുംഭമേള കാണാന്‍ എത്തുന്ന സ്വദേശികളും, വിദേശികളും ഇതില്‍ ഉള്‍പെടും. ബോളിവുഡ് സിനിമകളിലെ കഥാപാത്രങ്ങള്‍ കുംഭമേളയില്‍ വച്ച് പിരിയുകയും പിന്നീട് കണ്ടുമുട്ടുന്നതുമായ എത്രയോ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. ഞങ്ങള്‍ കുഞ്ഞുന്നാളില്‍ കുംഭമേളയില്‍ വച്ച് കാണാതായി എന്ന ഡയലോഗ് ഹിന്ദിയില്‍ പ്രശസ്തമാണ്.
പ്രയാഗ് കുംഭമേളയിലെ പ്രധാനപ്പെട്ട ദിവസങ്ങള്‍.
1.മകര സംക്രാന്തി
മകര സംക്രാന്തിയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ദിവസം. സൂര്യന്‍റെ ഉത്തരാനയ കാലത്തിലേക്കുളള സഞ്ചരത്തിന്‍റെ തുടക്കമാണിത്. ജനുവരി 14, 15 തിയ്യതികളിലായാണ് ഇത് നടക്കുക.
2.പൗഷ് പൂര്‍ണിമ
കുംഭമേളയിലെ ആദ്യത്തെ പൗര്‍ണ്ണമി നാളാണിത്. പൗഷ മാസത്തിലെ പൗര്‍ണ്ണമി. ജനുവരി 21 നാണ് ഈ വര്‍ത്തെ പൗഷ് പൂര്‍ണ്ണിമ നടക്കുക.
3.മൗനി അമാവാസ്യ
കുംഭമേളയില്‍ ഏറ്റവും അധികം ആളുകള്‍ വിശുദ്ധ സ്നാനത്തിനായി എത്തിച്ചേരുന്ന ദിവസമാണ് മൗനി അമാവാസ്യ. സ്നാനത്തിന് ഏറ്റവും പ്രധാന ദിവസമായാണ് ഇത് അറിയപ്പെടുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച് ആദ്യ മുനിവര്യനായിരുന്ന ഋഷി മഹര്‍ഷി തന്‍റെ ദീര്‍ഘ മൗനം വെടിഞ്ഞ് സംഗമത്തിലെ വിശുദ്ധ ജലത്തില്‍ സ്നാനം നടത്തിയ ദിവസമാണിത്. ഈ പറഞ്ഞ രണ്ടാമത്തെ ശനിസ്നാന്‍ ഫെബ്രുവരി 4 നാണ് നടക്കുക. ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ ഒറ്റ ദിവസം പ്രയാഗിലേക്ക് ഒഴുകിയെത്തും.
4.ബസന്ത് പഞ്ചമി
ജ്ഞാനത്തിന്‍റെ ദേവതയായ സരസ്വതി ദേവി സ്നാന എത്തുന്ന ദിവസമായാണ് ഇതിനെ കണക്കാക്കുന്നത്. ഫെബ്രുവരി 10 ആണ് ബസന്ത് പഞ്ചമി.
5.മാഘി പൂര്‍ണ്ണിമ
ഫെബ്രുവരി 19നാണ് മാധി പൂര്‍ണ്ണിമ നടക്കുക. സ്വ?ക്ഷത്തിലേക്കുള്ള വാതിലുക? ഈ ദിവസം തുറക്കപ്പെടുന്നു എന്നാണ് വിശ്വാസം. ഗന്ധര്‍വ്വന്‍മാര്‍ ഈ ദിവസം സ്വര്‍ക്ഷത്തില്‍ നിന്നും ത്രിവേണി സംഗമത്തിലേക്ക് കുളിക്കാനായിഎത്തും എന്നും വിശ്വാസമുണ്ട്.
6.മഹാശിവരാത്രി
പ്രയാഗ് കുംഭമേളയുടെ സമാപന ദിനവും ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസവും ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്. മാര്‍ച്ച് 4 ആണ് ഈ വര്‍ഷത്തെ മഹാശിവരാത്രി ദിവസം